സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടി. കൊച്ചിയില്‍ വച്ചാണ് സ്വര്‍ണക്കടത്ത്, നിയമന വിവാദം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. വാഹനത്തിന് മുന്നില്‍ കിടന്ന പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു.

കേരളത്തില്‍ ആയിരകണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ആയിരകണക്കിന് പുറംവാതില്‍ നിയമനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. യാതൊരു വിധത്തിലും അംഗീകരിക്കാനാകാത്ത നിയമനങ്ങളാണിതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. തീ പിടിച്ചു നിൽക്കുന്ന സ്വര്‍ണക്കടത്ത് വിവാദവും ഇടതു പക്ഷത്തിനു വലിയ തലവേദനയാകും.