ശബരിമലയില്‍ ആചാരം ലംഘിച്ച് കയറിയാല്‍ രണ്ട് വര്‍ഷം തടവ്. കരട് നിയമം

തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തുറുപ്പു ചീട്ടുമായി യുഡിഎഫ് കളത്തില്‍. പുതിയ കരട് നിയമവുമായാണ് ഇത്തവണ യുഡിഎഫ് എത്തിയിരിക്കുന്നത്. ശബരിമല കരട് നിയമമാണ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് യു ഡി എഫ് പുറത്തുവിട്ടിരിക്കുന്നത്. ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുമെന്ന് കരട് നിയമത്തില്‍ പറയുന്നു.

തന്ത്രിയുടെ അനുമതിയോടെ പ്രവേശനത്തില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പുതിയ കരട് നിയമത്തില്‍ യു ഡി എഫ് പ്രഖ്യാപിക്കുന്നു.അതേസമയം, യു ഡി എഫിന്റെ കരട് നിയമത്തിനെതിരെ ബിജെപി രംഗത്തെത്തി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു നാടകമാണിതെന്ന് ബിജെപി തുറന്നടിച്ചു. നേരത്തേ, ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനായി പുതിയ നിയമ നിര്‍മാണം നടത്തി പ്രശ്‌നത്തിനു പരിഹാരം കാണുമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞിരുന്നു.

ശബരിമല വിഷയത്തില്‍ കോടതി ഉത്തരവിനുശേഷം എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജനങ്ങളുടെ കണ്ണില്‍ സര്‍ക്കാര്‍ പൊടിയിടുകയാണ്. പുതിയ നിയമ നിര്‍മാണമല്ലാതെ കോടതി വിധിയെ മറികടക്കാനാകില്ലെന്നു സര്‍ക്കാരിന് അറിയാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ശബരിമലയില്‍ ആചാരം ലംഘിച്ചായിരുന്നു ബിന്ദു അമ്മിണി അടക്കമുള്ളവര്‍ മല കയറാനെത്തിയത്. സ്വയം പ്രഖ്യാപിത ഫെമിനിച്ചികളായ ബിന്ദു അമ്മിണി, രഹ്ന ഫാത്തിമ എന്നിവരെ പോലുള്ളവര്‍ക്ക് യുഡിഎഫ് നിയമം ഭാവിയില്‍ വിനയാകും. യുവതി പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിച്ച് നിയമം ഇറക്കിയപ്പോളും ആചാര ലംഘനമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്