മരിച്ച് രണ്ടാം ദിവസം കഴിഞ്ഞപ്പോൾ ശവപ്പെട്ടിക്കുള്ളിൽ നിന്ന് മുട്ടുകേട്ടു, ഗിൽബർട്ട് ബാൽബേൺ മാതാവിനെ കിടത്തിയിരുന്ന പെട്ടി തുറന്നപ്പോൾ ബെല്ല മൊണ്ടോയ കണ്ണുതുറന്നു കിടക്കുന്നു

മരിച്ച് രണ്ടാം ദിവസം കഴിഞ്ഞപ്പോൾ ശവപ്പെട്ടിക്കുള്ളിൽ നിന്ന് മുട്ടുകേട്ടു. ഗിൽബർട്ട് ബാൽബേൺ മാതാവിനെ കിടത്തിയിരുന്ന പെട്ടി തുറന്നപ്പോൾ അതാ ബെല്ല മൊണ്ടോയ (76) കണ്ണുതുറന്നു കിടക്കുകയാണ്. മകൻ അമ്മയെയും കൊണ്ട് വീണ്ടും ആശുപത്രിയിലേക്ക് ഒറ്റ ഓട്ടം. ബെല്ല മരിച്ചെന്ന് 2 ദിവസം മുൻപ് പ്രഖ്യാപിച്ച അതേ ആശുപത്രിയിലെ ഡോക്ടർമാർ അമ്മയ്ക്ക് ഒരു കുഴപ്പവുമില്ലെന്നു പറഞ്ഞു.

ഇക്വഡോറിലെ ബാബാഹോയോ നഗരത്തിലാണ് സംഭവം നടന്നിരിക്കുന്നത്. പക്ഷാഘാതം ബാധിച്ചാണ് ബെല്ല മൊണ്ടോയയെ ആശുപത്രിയിലെത്തിക്കുന്നത്. അവിടെ വച്ച് ഹൃദയാഘാതം കൂടി ഉണ്ടാവുകയായിരുന്നു. ‘ആശുപത്രി അധികൃതർ മരിച്ചുവെന്ന് അറിയിക്കുക മാത്രമല്ല, മരണ സർട്ടിഫിക്കറ്റും കൊടുത്തു’– ഗിൽബർട്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞിരിക്കുന്നു.

‘ഉയിർത്തെഴുന്നേൽപ്പ്’ എന്നാണ് രാജ്യത്തെ മാധ്യമങ്ങൾ ബെല്ലയുടെ തിരിച്ചുവരവിനെ ippo വിശേഷിപ്പിച്ചിരിക്കുന്നത്.. രണ്ടാം തവണ ആശുപത്രിയിലെത്തിച്ചപ്പോൾ ബെല്ലയുടെ ഹൃദയത്തിന് ഒരു കുഴപ്പവുമില്ലെന്നാണ് ഡോക്ടർ കണ്ടെത്തിയിരിക്കുന്നത്.