ആശുപത്രിക്ക് തീപിടിച്ച് 10 പേര്‍ വെന്ത് മരിച്ചു.

ഭോപ്പാല്‍. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ആശുപത്രിക്ക് തീ പിടിച്ച് 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഐസിയുവില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ആറ് പേര്‍ വെന്ത മരിച്ചവരിൽ പെടും. പൊള്ളലേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. മധ്യപ്രദേശിലെ ജബല്‍പുര്‍ ജില്ലയിലാണ് അപകടം.

ജബല്‍പുരിലുള്ള ന്യൂ ലൈഫ് മള്‍ട്ടിസെപ്ഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ദുരന്തം. ചണ്ഡല്‍ ഭട്ട ന്യൂ ലൈഫ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ മൂന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അകടകാരണമെന്നുമാണ് പ്രാഥമിക നിഗമനം.

10 ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീ അണച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയെല്ലാം സമീപത്തെ ആശുപതികളിലേക്ക് മാറ്റി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.