ക്ഷേത്രോത്സവത്തിനിടെ സംഘർഷം, തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു, DYFI മേഖലാ പ്രസിഡന്റ് അടക്കം 5 പേര്‍ കസ്റ്റഡിയിൽ

ആലപ്പുഴ : തോട്ടപ്പള്ളിയില്‍ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തോട്ടപ്പള്ളി ആനന്ദ് ഭവനില്‍ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. തലയില്‍ ഹെല്‍മറ്റ് കൊണ്ട് അടിയേറ്റാണ് മരണം സംഭവിച്ചത്.ഒറ്റപ്പന കുരുട്ടൂര്‍ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഘര്‍ഷവും തുടര്‍ന്ന് ആക്രമണവും ഉണ്ടായത്.

നന്ദു ശിവാനന്ദ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജഗത് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒറ്റപ്പന കുരുട്ടൂര്‍ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെയാണ് ഞായറാഴ്ച രണ്ടു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നീട് ഇവര്‍ പിരിഞ്ഞുപോകുകയും ചെയ്തിരുന്നു. ഇതിനു ശേഷം രാത്രി 9.30 ഓടെ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മാതേരി കവലയില്‍ ഇരു സംഘങ്ങളും വീണ്ടും എത്തുകയായിരുന്നു.

ഇവിടെവെച്ചാണ് നന്ദവിന് ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റത്. ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് ജഗത് സൂര്യന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നന്ദുവിനെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തില്‍ എഫ്.ഐ.ആര്‍ ഇടാതിരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുകയും ചെയ്തതിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു.