കൊച്ചി തീരത്ത് 200 കിലോ ഹെറോയിന്‍ പിടികൂടി; പാക്, ഇറാന്‍ പൗരന്മാർ പിടിയില്‍

കൊച്ചി. കൊച്ചി തീരത്തുനിന്ന് 1200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഇറാനിയന്‍ ബോട്ടില്‍ നിന്നും നാവികസേന 200 കിലോ ഹെറോയിന്‍ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയതെന്ന് നാവിക സേന പറയുന്നു.

ബോട്ടിലുണ്ടായിരുന്ന ഇറാന്‍, പാക് പൗരന്‍മാരെ കസ്റ്റഡിയിലെടുത്തു. ബോട്ടില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ബോട്ട് മട്ടാഞ്ചേരിയിലെത്തിച്ചു. പിടിയിലായവരെയും ലഹരി വസ്തുക്കളും നാവികസേന കോസ്റ്റല്‍ പോലീസന് കൈമാറും.