ഭര്‍തൃവീട്ടില്‍ 24കാരി ജീവനൊടുക്കിയ നിലയില്‍, ദുരൂഹതയെന്ന് ബന്ധുക്കള്‍

മണര്‍കാട്: ഭര്‍തൃ വീട്ടില്‍ മറ്റൊരു യുവതിയുടെ ജീവന്‍ കൂടി പൊലിഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയപ്പെടുന്ന കേരളത്തില്‍ ഇപ്പോള്‍ സര്‍വ സാധാരണമായ ഒരു വിഷയമായി മാറിയിരിക്കുകയാണ് ഇത്തരം സംഭവം. ഒടുവില്‍ മണര്‍കാടാണ് യുവതിയെ ഭര്‍തൃവീട്ടിലെ കുളിമുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാലം ചിറയില്‍ ബിനുവിന്റെ ഭാര്യ അര്‍ച്ചന രാജാണ് മരിച്ചത്. 24 വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണു സംഭവമുണ്ടായത്. ബന്ധുവീട്ടിലെ ചടങ്ങിനു പോകുന്നതിനെച്ചൊല്ലി രാവിലെ വീട്ടില്‍ അര്‍ച്ചനയുമായി വഴക്കുണ്ടായിരുന്നു. ഇതെ തുടര്‍ന്ന് യുവതി ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

അര്‍ച്ചനയുടെ ഡയറിക്കുറിപ്പുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൃതികയാണ് മകള്‍. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അര്‍ച്ചന ശാരീരിക പീഡനമേറ്റിരുന്നതായി ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.