അച്ഛനെ സ്ഥാനാർത്ഥിയായി കാണുമ്പോൾ സന്തോഷം, ഇത്തവണ അച്ഛൻ ജയിക്കുമെന്ന് മറ്റ് പാർട്ടിയിലുള്ളവർ പോലും പറഞ്ഞു- മക്കൾ

അച്ഛനെ സ്ഥാനാർത്ഥിയായി കാണുമ്പോൾ സന്തോഷം ഉണ്ടെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന്റെ മക്കൾ. പലപ്പോഴും അച്ഛനെക്കുറിച്ച് അഭിമാനം തോന്നിയിട്ടുണ്ട്. മറ്റ് പാർട്ടിയിലുള്ള പലരും അച്ഛന്റെ വീഡിയോ അയച്ച് തന്ന് ഇത്തവണ കൊല്ലത്ത് ജയിക്കുമെന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നിയെന്നും കർമ ന്യൂസിനോട് പറഞ്ഞു. ഒരു കുട്ടി മോശമായിപ്പോയാൽ ആദ്യം കുടുംബത്തിൽ പ്രശ്നമുണ്ടാകും. പിന്നെ അത് സമൂഹത്തിലാകും. സ്വന്തം മക്കളോട് പറയുന്നത് പോലെയാണ് മറ്റ് കുട്ടികളോടും പറയുന്നത്. സമൂഹം നന്നായാലേ പ്രശ്നങ്ങൾ ഒഴിവാകൂവെന്ന് കൃഷ്ണ കുമാറും പറഞ്ഞു.

തിരുവനന്തപുരം കാഞ്ഞിരംപാറ സ്കൂളിലെത്തിയാണ് നടനും കുടുംബവും വോട്ടു ചെയ്തത്. ഭാര്യ സിന്ധു, മക്കളായ നടി അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പമാണ് വോട്ടിങ്ങിനെത്തിയത്. വോട്ടുചെയ്ത് പുറത്തിറങ്ങിയ ശേഷം കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും കൃഷ്ണകുമാർ പങ്കുവച്ചു. “കുടുംബ സമേതം വോട്ടു ചെയ്തു. എല്ലാ സഹോദരങ്ങളും വോട്ടു ചെയ്തു ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ജയ്‌ഹിന്ദ്‌,” ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനൊപ്പം നടൻ കുറിച്ചു.

കന്നി വോട്ടാണ് കൃഷ്ണകുമാറിന്റെ ഇളയ മകൾ ഹൻസിക രേഖപ്പെടുത്തിയത്. എം. മുകേഷ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർക്കെതിരെയാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ ജി. കൃഷ്ണകുമാർ മത്സരിക്കുന്നത്.