കാട്ടാനക്കൂട്ടം ആശുപത്രിക്കുള്ളിൽ വൈറലായി വീഡിയോ.

ആശുപത്രിക്കകത്ത് കയറിയ ആനക്കൂട്ടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ കാഴ്ചക്കാരെ അമ്പരിപ്പിക്കുകയാണ്. ബംഗാളിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ജൽപൈഗുരി ജില്ലയിലെ ആർമി കണ്ടോൺമെന്‍റ് ആശുപത്രി വരാന്തയിലൂടെയാണ് ആനക്കൂട്ടം നടക്കുന്നതാണു ദൃശ്യങ്ങൾ.

വാർഡുകളിലേക്ക് എത്തിനോക്കി മൂന്ന് ആനകളുടെ സഞ്ചാരമാണ് ദൃശ്യങ്ങളിൽ ഉള്ളത്. ആശുപത്രിക്കകത്ത് ഉണ്ടായിരുന്നവരാണ് ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തിയത്. രസകരമായ നിരവധി കമന്‍റുകളാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോക്ക് താഴെയാണ് വന്നുകൊണ്ടിരിക്കുന്നത്. കൂട്ടത്തിലെ ആനക്കൂട്ടിക്ക് മരുന്ന് നൽകൂവെന്നും ആനക്ക് പനിക്ക് കുത്തിവെപ്പ് നൽകൂ എന്നെല്ലാം ആളുകൾ അഭിപ്രായപ്പെടുകയാണ്.

 

View this post on Instagram

 

A post shared by India Today (@indiatoday)