മീനക്ക് രണ്ടാം വിവാഹമോ? പ്രതികരണവുമായി അടുത്ത സുഹൃത്ത്

തെന്നിന്ത്യൻ താരം മീന വീണ്ടും വിവാഹത്തിനൊരുങ്ങുന്നതായി സോഷ്യൽ മീഡിയകളിലടക്കം റിപ്പോർട്ട് വന്നിരുന്നു. ജൂൺ 28നാണ് തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്ഭ ർത്താവ് വിദ്യസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം പതിയെ കരിയറിലേക്ക് തിരിച്ചെത്താനുള്ള മനോധൈര്യം വീണ്ടെടുത്തിരിക്കുകയാണ് നടി മീന. ഇതിനിടെയാണ് മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നെന്ന തരത്തിൽ റിപ്പോർട്ടുകൾ പരന്നത്.

‘മീന എന്റെ ലക്കി ചാമാണ്. വളരെ സ്വീറ്റാണ് മീന. എനിക്ക് എല്ലാ കാര്യങ്ങളും അഡ്വൈസ് ചെയ്യുന്നത് മീനയാണ്. അവൾ എന്നോട് പെരുമാറുന്നത് ഒരു സഹോദരിയെപ്പോലെ എന്തൊക്കെ ചെയ്യണമെന്ന് പോലും എനിക്ക് എന്റെ സുഹൃത്തുക്കളാണ് പറഞ്ഞ് തരാറുള്ളത്. ‘ഞങ്ങൾ നല്ല ഒരുപാട് സമയങ്ങളിൽ ഒരുമിച്ച് ഉണ്ടായിരുന്നവരാണ്. ഞാനും മീനയും ഒരുപാട് സംസാരിക്കും. മീന വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന റൂമർ വന്നത് ഞാൻ അറിഞ്ഞില്ല. എല്ലാവരും ബിസിയായതുകൊണ്ടാകാം ഇത്തരം റൂമറുകൾ ശ്രദ്ധിക്കാത്തത്.

വ്യാജ വാർത്തക്കെതിരെ മീന നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു. ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട മീന ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും താൻ പുറത്ത് കടന്നിട്ടില്ലെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നും അഭിപ്രായപ്പെട്ടു. മീനയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്.

തമിഴ്, തെലുങ്ക്, മലയാളം സനിമകളിൽ സജീവമായ നടി സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടെലിവിഷൻ ഹോസ്റ്റ് ആയും മെന്റർ ആയും വിധി കർത്താവായും പ്രേക്ഷകർക്ക് മുന്നിലെത്തിയ മീന മിനിസ്‌ക്രീൻ പ്രേമികളുടെയും ഇഷ്ടതാരമാണ്. മീന റൗഡി ബേബി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കവെയായിരുന്നു ഭർത്താവിന്റെ മരണം. അഭിനയത്തിലേക്ക് നടി തിരിച്ചുവരും എന്ന് തന്നെയാണ് നിലവിലെ വിവരം ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു വിദ്യാസാഗർ. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. ‘തെരി’ എന്ന ചിത്രത്തിൽ വിജയ്‌യുടെ മകളായി അഭിനയിച്ചത് നൈനികയാണ്.