ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ ഒരിക്കലും വിട്ട് കളയില്ലെന്ന് അന്ന് തീരുമാനിച്ചു- മൈഥിലി

നടി മൈഥിലി അടുത്തിടെയാണ് വിവാഹിതയായത്. ആർകിടെക്ടായ സമ്പത്താണ് മൈഥിലിയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സുഹൃത്തുക്കൾക്കായി കൊച്ചിയിൽ വിരുന്ന് നടത്തിയിരുന്നു. വിവാഹത്തിന് മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണിയാണ് മൈഥിലിയെ ഒരുക്കിയത്.

ഇപ്പോഴിതാ ഭർത്താവിനെ പരിചയപ്പെട്ടതിനെ പറ്റിയും പ്രണയം വിവാഹം വരെ എത്തിയതിനെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് മൈഥിലി. വാക്കുകൾ, ജീവിതം പലപ്പോഴും ഭാഗ്യം തട്ടി കളഞ്ഞിട്ടുണ്ട്. സമ്പത്തും ഞാനും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നെയാണ് പ്രണയത്തിലായത്. ആ നിമിഷം തന്നെ തീരുമാനിച്ചു. ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ ഒരിക്കലും വിട്ട് കളയില്ലെന്ന്

നഗര തിരക്കുകളിൽ നിന്നും മാറി ജീവിക്കാൻ കുറച്ച് സ്ഥലം വാങ്ങണമെന്ന് കരുതിയാണ് കൊടൈക്കനാലിലേക്ക് രണ്ട് വർഷം മുൻപ് പോയത്. അവിടുത്തെ മുൻസിഫ് ലോയർ ഞങ്ങളുടെ മെന്റർ കൂടിയാണ്. ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ തോട്ടത്തിൽ ട്രീഹൗസിന്റെ പണി നടക്കുകയാണ്. വലിയൊരു കുന്ന് കയറി വേണം അവിടെ എത്താൻ. ചെന്നപ്പോൾ അതാ സുന്ദരനായൊരു ചെറുപ്പക്കാരൻ നിൽക്കുന്നു. സ്വർഗം പോലെയുള്ള അവിടെ വെച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്

സ്ഥലം നോക്കാൻ പോയപ്പോൾ സമ്പത്താണ് ഞങ്ങളുടെ കൂടെ വന്നത്. ആ യാത്രകൾക്കിടെ സംസാരിച്ച് പരസ്പരം ഇഷ്ടം വന്നു. ഒരു ദിവസം പെട്ടെന്ന് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് സമ്പത്ത് ചോദിച്ചു. അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ കേട്ട മറുപടി കേട്ടും ഞാൻ ഞെട്ടി.

‘സമ്പത്തിനെ ആദ്യം കണ്ടപ്പോൾ തന്നെ ഇതുപോലെ ഒരാളെ മോൾക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് അമ്മ ആഗ്രഹിച്ചിരുന്നു പോലും. ദൈവം അമ്മയുടെ പ്രാർഥന കേട്ടിട്ടുണ്ടാവും. കാരണം അനുഗ്രഹം പോലെയാണ് സമ്പത്ത് ജീവിതത്തിലേക്ക് വന്നതെന്ന

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്