വേർപിരിയൽ വേദനജനകമായിരുന്നു, ഇപ്പോഴും സുഹൃത്തുക്കൾ- രേവതി

മികച്ച സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ നടിയാണ് രേവതി, കാക്കോത്തികാവിലെ അപ്പുപ്പന്‍ താടി, ദേവാസുരം. കിലുക്കം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ രേവതി തന്റെ അഭിനയപാടവം തെളിയിച്ച രേവതിയുടെ കുടുംബജീവിതം അത്ര ശോഭനമായിരുന്നില്ല. കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് രേവതി അരങ്ങേറിയത്. നായികയായി മാത്രമല്ല അമ്മ വേഷങ്ങളുമായും താരമെത്തിയിരുന്നു. സിനിമയ്ക്കപ്പുറത്ത് സ്വന്തം നിലപാടുകളും താരം വ്യക്തമാക്കാറുണ്ട്. സുരേഷ് മേനോനായിരുന്നു രേവതിയുടെ ഭർത്താവ്. പുതിയ മുഖം എന്ന തമിഴ് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് രേവതിയും സുരേഷ് മോനോനും പ്രണയത്തിലായത്. പുതിയ മുഖം സംവിധാനം ചെയ്തതും സുരേഷ് മേനോന്‍ തന്നെയായിരുന്നു. 1988ലാണ് ഇവരുടെ വിവാഹം നടന്നത്.

വിവാഹമോചനത്തെക്കുറിച്ച് രേവതി നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. വിവാഹ ജീവിതത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോഴായിരുന്നു ഞങ്ങൾ പിരിയാന്‍ തീരുമാനിച്ചത്. ആലോചിച്ചാണ് പിരിഞ്ഞത്. വ്യത്യസ്തമായ വേര്‍പിരിയലായിരുന്നു ഞങ്ങളുടേത്. കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്ന് എനിക്കാണ് തോന്നിയത്. വിവാഹജീവിതത്തിലെ വേര്‍പിരിയല്‍ പ്രത്യേകിച്ചും. ആ സങ്കടത്തില്‍ നിന്ന് അത്ര പെട്ടെന്ന് കരകയറാനാവില്ല. വിവാഹമോചനത്തിന് ശേഷവും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്.

അപ്രതീക്ഷിതമായാണ് തങ്ങള്‍ പ്രണയത്തിലായതെന്ന് താരം പറയുന്നു. പുസ്തകവും സംഗീതവുമായിരുന്നു ഞങ്ങളെ അടുപ്പിച്ചത്.രണ്ട് പേരുടേയും കുടുംബം ഈ പ്രണയത്തെ എതിര്‍ത്തിരുന്നുവെങ്കില്‍ വിവാഹം നടക്കില്ലായിരുന്നുവെന്ന് രേവതി പറയുന്നു. അങ്ങനെ ഭയങ്കരമായ പ്രണയമായിരുന്നില്ല. രണ്ടാളും മെച്വേര്‍ഡായിരുന്നു ആ സമയത്ത്. സുരേഷ് സുരേഷിന്റെ അമ്മയോട് പറഞ്ഞു. എന്റെ രക്ഷിതാക്കളോടും പറഞ്ഞു. അവര്‍ ഓക്കെ പറഞ്ഞപ്പോഴാണ് ഞങ്ങള്‍ തീരുമാനമെടുത്തത്. ആ സമയത്താണ് ശരിക്കും പ്രണയം തുടങ്ങിയത്.