സംസ്ഥാനത്ത്‌ 29 പേര്‍ക്ക്‌ കൂടി കോവിഡ്‌

സംസ്ഥാനത്ത് 29 പേര്ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ആരും രോഗമുക്തി നേടിയിട്ടില്ല. കൊല്ലം – 6, തൃശൂര് – 4, തിരുവനന്തപുരം, കണ്ണൂര് – 3, പത്തനംതിട്ട, കോഴിക്കോട്, കാസര്കോട് – 2, എറണാകുളം, മലപ്പുറം – 1 വീതമാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. കണ്ണൂരില്‍ സമ്ബര്ക്കത്തിലൂടെ വൈറസ് ബാധിച്ച ഒരാള് ആരോഗ്യപ്രവര്ത്തകയാണ്.

ഈ 29 പേരില്‍ 21 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഏഴ് പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചു. ഇതൊരു ആരോഗ്യപ്രവര്‍ത്തകയാണ്. 21 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 127 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 630 പേര്‍ക്ക് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചു. ഇതില്‍ 130 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 69730 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. 69317 വീടുകളില്‍ നിരീക്ഷണത്തിലാണ്. 126 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 45905 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 44651 എണ്ണവും നെ​ഗറ്റീവാണ്. സെന്‍്റിനല്‍ സര്‍വലൈന്‍സിന്‍്റെ ഭാ​ഗമായി ശേഖരിച്ച 5154 5085 എണ്ണം നെ​ഗറ്റീവാണ്. സംസ്ഥാനത്ത് നിലവില്‍ 29 ഹോട്ട് സ്പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി പുതിയ ആറ് ഹോട്ട് സ്പോട്ടുകള്‍ ഇന്ന് പുതുതായി ചേര്‍ത്തു.

മെയ് 31 വരെ ലോക്ക് ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ദേശീയതലത്തില്‍ ബാധകമായ നിയന്ത്രണങ്ങളും കേരളത്തിലും നടപ്പാക്കും. സ്കൂള്‍, കോളേജുകള്‍, മറ്റു ട്രെയിനിങ് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. എന്നാല്‍ ഓണ്‍ലൈന്‍, വിദൂരവിദ്യാഭ്യാസം പരമാവധി പ്രൊത്സാഹിപ്പിക്കും. ജില്ലയ്ക്ക് അകത്തുള്ള പൊതു​ഗതാ​ഗതം അനുവദിക്കും. ജ​ല​ഗതാ​ഗതം അടക്കം ഇങ്ങനെ അനുവദിക്കും. സിറ്റിം​ഗ് കപ്പാസിറ്റിയുടെ പകുതി വച്ച്‌ സര്‍വ്വീസ് നടത്താം. യാത്രക്കാര്‍ നിന്നു സഞ്ചരിക്കാന്‍ അനുവ​ദിക്കില്ല. ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്പോട്ടുകളില്‍ ഒഴികെ ആളുകള്‍ക്ക് സഞ്ചരിക്കാം.