കർമ്മ ന്യൂസ് വാർത്തയെ തുടർന്ന് വിമാനത്താവളങ്ങളിൽ വൻ പരിശോധന, കരിപ്പൂരിൽ നിന്നും കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം പിടികൂടി

കർമ്മ ന്യൂസ് വാർത്തയെ തുടർന്ന് വിമാനത്താവളങ്ങളിൽ വൻ പരിശോധന. കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ സ്വർണ്ണമാണ് ചൊവ്വാഴ്ച പിടികൂടിയത്. അതേസമയം മഹാരാഷ്ട്രയിൽ നിന്നും മീൻ വാഹനത്തിൽ ദിവസവും 20 കോടി രൂപ കോഴിക്കോട് കൊടുവള്ളിയിലേക്ക് കടത്തുന്നതായിട്ടാണ് വിവരം.

തലശ്ശേരി സ്വദേശിയുടെ നേതൃത്വത്തിലാണ് കടത്ത്. കോഴിക്കോട് കൊടുവള്ളിയിൽ 20 കോടി എത്തിയാൽ 15 ലക്ഷമാണ് കമ്മീഷനായി ലഭിക്കുന്നത്. ഈ പണം എത്തുന്നതും ഗൾഫുനാടുകളിൽ നിന്ന് സ്വർണ്ണം കടത്തിയ വകയിലാണെന്നാണ് വിവരം. ഈ സ്വർണ്ണകടത്തുക്കാരുടെ കൂട്ടാളിയായ എവികെ നായർ തലശ്ശേരി ജ്വവലറി ഉടമ ഷോപ്പിലെത്തിയ യുവതിക്ക് മെസെജ് അയച്ചതും വിവാദമായിരുന്നു.

എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് ഒരു കരിമണിമാല തരാം എന്നുമായിരുന്നു ഇയാൾ യുവതിക്ക് അയച്ച മെസേജ്. എന്നാൽ യുവതി ചോദിച്ചു എത്ര പവൻ തരും എന്ന്, നീ എൻ്റെ കൂടെ നില്ക്കുന്ന ഓരോ മണിക്കൂറിനും ഓരോ പവൻ എന്നായിരുന്നു ഇയാളുടെ മറുപടി. ഇത് യുവതി ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ വിവാദമായി. തുടർന്ന് തലശ്ശേരിയിലെ ഒരു ഉന്നതൻ ഇടപ്പെട്ടാണ് പ്രശ്നം തീർത്തത്. കടത്തികൊണ്ടു വരുന്ന സ്വർണ്ണമല്ലേ, കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കിയ തൊന്നും അല്ലല്ലോ ഇതാണ് ഇവിടുത്തെ അവസ്ഥ.