മരിക്കാന്‍ താല്‍പ്പര്യം ഉള്ള നായകന്മാര്‍ കടന്നു വരൂ കടന്നു വരൂ, അഹാന കൃഷ്ണ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ കുമാര്‍. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. തന്റെയും വീട്ടിലെ മറ്റുള്ളവരുടെയും വിശേഷങ്ങള്‍ പങ്കുവെച്ച് അഹാന സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയും അതിന്റെ രസകരമായ ക്യാപ്ഷനുമാണ് വൈറല്‍ ആവുന്നത്. മരിക്കാന്‍ താല്‍പ്പര്യം ഉള്ള നായകന്മാര്‍ കടന്നു വരൂ കടന്നു വരൂ എന്നാണ് അഹാന കുറിച്ചിരിക്കുന്നത്.

ഇതുവരെ ആറ് ചിത്രങ്ങളിലാണ് അഹാന അഭിനയിച്ചിരിക്കുന്നത്. ഇതില്‍ അഹാന നായികയായി എത്തിയ ചിത്രങ്ങളിലെ നായകന്മാര്‍ എല്ലാവരും തന്നെ ചിത്രത്തില്‍ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇക്കാര്യമാണ് രസകരമായ വീഡിയോയാക്കി അഹാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഹാന നായികയായ ആദ്യ ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസില്‍ നായക കഥാപാത്രമായ സ്റ്റീവ് ലോപ്പസ് വെട്ടേറ്റ് മരിക്കുന്നു.

‘പതിനെട്ടാം പടി’യില്‍ അഹാനയുടെ ഹീറോ ആയി എത്തുന്നത് പുതുമുഖം ആയ ചന്തുനാഥ് ആയിരുന്നു. ജോയ് എന്ന കഥാപാത്രമായിരുന്നു അത്. കുട്ടികള്‍ ഒരുക്കിയ കെണിയില്‍ പെട്ട് ഒരു സ്റ്റേജ് പരിപാടിക്കിട് നായികയുടെ കണ്‍മുന്നില്‍ വെച്ച് കൊല്ലപ്പെടുന്നു. ലൂക്കയിലാകട്ടെ മരണത്തോട് അടുക്കുന്ന നായകനെ നായികയായ നിഹാരിക മരണത്തിലേക്ക് തന്നെ പറഞ്ഞുവിടുന്നു.

‘മരണത്തിന്റെ ദേവതയാണ് ഞാന്‍’ എന്ന് സ്വയം വിശേഷിപ്പിച്ചാണ് അഹാന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ വളരെ രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ സ്ഥിതി എന്നാണ് ഒരു കമന്റ്. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിന്റൈ രണ്ടാം ഭാഗം ഇറങ്ങിയാല്‍ അവിടെയും ഒരു തീരുമാനമാകുമെന്നാണ് മറ്റൊരു കമന്റ്.

https://www.instagram.com/p/CCLhe3KgA0w/?utm_source=ig_embed