മക്കളു കൂടും തോറും വളര്‍ത്താന്‍ എളുപ്പമാണ്, അജുവിന്റെ ഭാര്യ അഗസ്റ്റീന പറയുന്നു

മലയാളികളുടെ പ്രിയ നടനാണ് അജു വര്‍ഗീസ്. നാല് കുട്ടികളാണ് അജു-അഗസ്റ്റിന ദമ്പതികള്‍ക്ക് ഉള്ളത്. ഇരട്ടകളായ ജവാനും ജുവാനും ലൂക്കും ജെയ്ക്കുമാണ് നടന്റെ കുട്ടികള്‍. മക്കളുടെ ചിത്രങ്ങള്‍ ഒക്കെ നടന്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ അജുവിന്റെ ഭാര്യ അഗസ്റ്റീന മക്കളെ കുറിച്ച് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. 2014ലാണ് അജു അഗസ്റ്റീന മനുവിനെ വിവാഹം ചെയ്യുന്നത്.

അഗസ്റ്റീനയുടെ വാക്കുകള്‍ ഇങ്ങനെ, വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവാനും ജൂവനായും ജനിച്ചു. ഇവര്‍ക്ക് 3 വയസ്സ് തികയുന്നതിനിടയിലാണ് ജാക്കും ലൂക്കും ജനിച്ചത്. തന്റെ കുടുംബത്തില്‍ ഇരട്ടകളുടെ പാരമ്പര്യമുണ്ട്. നേരത്തെ മറ്റവരെ നോക്കിയതിനാല്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല,. ആവശ്യം വരുമ്പോള്‍ സഹായിക്കാനായി ഇഷ്ടം പോലെ ആള്‍ക്കാരുണ്ടായിരുന്നു.

ന്യൂജനറേഷന്‍ കാലത്ത് മക്കളുടെ എണ്ണം കൂടിയതില്‍ സന്തോഷമേ ഉള്ളൂ. കൂട്ടുകുടുംബ ജീവിതരീതികള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. കൂട്ടുകുടുംബത്തിന്റെ ഒരുമയും സ്‌നേഹവും കണ്ടതിനാല്‍ അതു പോലൊരു വീട് വേണമെന്ന് ആഗ്രഹിച്ചിരുന്നു. കല്യാണം കഴിഞ്ഞപ്പോഴേ ഏറെ മക്കള്‍ വേണമെന്ന് തങ്ങള്‍ പ്ലാന്‍ ചെയ്തു. 2014ലായിരുന്നു ആദ്യ സിസേറിയന്‍. ഇവാനും ജുവാനയും എട്ടാം മാസത്തില്‍ എത്തി. നേരത്തെ എത്തിയ കുഞ്ഞുങ്ങള്‍ ആയതിനാല്‍ കുറേ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. കുറേ നാളുകള്‍ നിയോനേറ്റല്‍ ഐസിയുവിലും ആയിരുന്നു കുട്ടികള്‍. 2016ല്‍ വീണ്ടും അമ്മയായി. ഒരു സര്‍പ്രൈസ് പോലെയാണ് ജെയ്കും ലൂക്കും എത്തിയത്. മാസം തികയാതെ പിറന്ന കുഞ്ഞുങ്ങളായതു കൊണ്ട് കണ്ണിലെ കൃഷ്ണമണി പോലെയാണ് കുഞ്ഞുങ്ങളെ നോക്കുന്നത്.

മക്കളു കൂടും തോറും വളര്‍ത്താന്‍ എളുപ്പമാണ്. സഹോദരങ്ങളുണ്ടെങ്കില്‍ കളിക്കാന്‍ കൂട്ടുണ്ട്. അവരുടെ ലോകം അവരു കണ്ടെത്തും. ഒരു കുട്ടി മാത്രമായാല്‍ എപ്പോഴും നമ്മെ ചുറ്റിപറ്റിയായിരിക്കും അവരുടെ ജീവിതം. ‘നല്ല മക്കളായി വളരണം എന്നാണ് മക്കളെ കുറിച്ചുള്ള ഏറ്റവും വലിയ സ്വപ്നം. വിദ്യാഭ്യാസമുണ്ടെങ്കിലും സ്വഭാവം നല്ലതല്ലെങ്കില്‍ കാര്യമില്ലല്ലോ. തങ്ങളുടെ വീട് ഒരു പ്‌ളേ സ്‌കൂള്‍ പോലെ ആണ്. താനൊന്നു വിഷമിച്ചിരുന്നാല്‍ അമ്മാ എന്തു പറ്റിയെന്നു ചോദിച്ച് തന്റെ മക്കള്‍ അരികിലെത്തി ചിരിപ്പിക്കും.