പ്രവാചക പരാമര്‍ശം; നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെയുള്ള എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റും

ന്യൂഡല്‍ഹി. ബിജെപി മുന്‍വ്യക്താവ് നൂപുര്‍ ശര്‍മ്മയ്ക്ക് അനുകൂല വിധിയുമായി സുപ്രീംകോടതി. പ്രവാചക പരാമര്‍ശത്തില്‍ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റുവനാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റണമെന്ന നൂപുര്‍ ശര്‍മ്മയുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മഹരാഷ്ട്ര, തെലങ്കാന, പശ്ചിമബംഗാള്‍, കര്‍ണ്ണാടക, ഉത്തരപ്രദേശ്, അസം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുന്നത് സുരക്ഷയെ ബാധിക്കും എന്ന നൂപുര്‍ ശര്‍മയുടെ ആവശ്യം സുപ്രീംകോടതി അംഗികരിക്കുകയായിരുന്നു. അതേസമയം ബംഗാള്‍ സര്‍ക്കാര്‍ ആവശ്യത്തെ സുപ്രീംകോടതിയില്‍ എതിര്‍ത്തു.