തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായിയെ തകർക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം

കൊച്ചി. തൃശൂർ കേന്ദ്രീകൃതമായി പ്രവർത്തിച്ച് വരുന്ന വ്യവസായ ഗ്രൂപ്പിൻ്റെ മേധാവിക്കേതിരെ നടക്കുന്ന തുടർച്ചയായ പോലീസ് വേട്ടക്ക് പിന്നിൽ സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാവിൻ്റെ കരങ്ങളും. കഴിഞ്ഞ രണ്ടര വർഷക്കാലമായി പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ എന്ന വ്യക്തിക്കേതിരെ അദ്ദേഹത്തിൻ്റെ മുൻ ബിസിനസ്സ് പങ്കാളിയും ആലിബാബ ഹോട്ടെൽ ഗ്രൂപ്പ് ശ്യഖലയുടെ മേധാവിയുമായ സിദ്ദീഖ് മേതിലകത്ത് എന്ന വ്യക്തി തൻ്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പല വിധത്തിലുള്ള ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യിപ്പിച്ചു വരുകയായിരുന്നു.

മാർട്ടിൻ സെബാസ്റ്റ്യനും, സിദ്ദീഖ് മേതിലകത്തും അടങ്ങുന്ന പങ്കാളിത്ത ബിസിനെസിസ് കാക്കനാട് ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തോടടുത്ത് ഏകദേശം 24 ഏക്കറോളം ഭൂമി സ്വന്തമായിട്ടുണ്ട്. പ്രസ്തുത ഭൂമി കെ റയിലിന് വേണ്ടി ഏറ്റെടുക്കേണ്ടി വരുമെന്നും അത് വഴി ഭൂമിയുടെ വില വർധിക്കുമെന്നും മനസ്സിലാക്കിയ സിദ്ദീഖ് തൻ്റെ ഉറ്റ സുഹൃത്തായ പ്രമുഖ രാഷ്ട്രീയ നേതാവ് വഴി ഗൂഢാലോചന നടത്തുകയും മാർട്ടിൻ്റെ മുൻ മാനേജർ റെജി ഉൾപ്പെടെ ഉള്ളവരെ തൻ്റെ ഭാഗത്താക്കി മാർട്ടിനെത്തിരെ സിദ്ദീഖ് തൻ്റെ മറ്റ് ബിസിനസ്സ് പങ്കാളികളെ കൊണ്ട് മാർട്ടിനെതിരെ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യിക്കുകയും ചെയ്തു.

പങ്കാളിത്ത ബിസിനെസ്സിനെ സംബന്ധിച്ച് എന്തെങ്കിലും തർക്കം ഉണ്ടായാൽ മധ്യസ്ഥനെ നിയോഗിച്ചു പരിഹരിക്കണം എന്ന ക്ലോസ് പങ്കാളിത്ത ധാരണാ പത്രത്തിൽ നില നിൽക്കുമ്പോഴാണ് സിദ്ദീഖ് തൻ്റെ ഉന്നത സ്വാധീനം ചെലുത്തി മാർട്ടിനേതിരെ കേസ് ചുമത്തിയത്. ഇതിനു ശേഷം നിരവധി തവണ പല കള്ളകേസുകളിൽ മാർട്ടിനെ പ്രതിയാക്കനുള്ള ശ്രമം സിദ്ദീഖ്, മാർട്ടിൻ്റെ മുൻ മാനേജർ റെജി, ബേബി മാത്യു എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി വരികയുണ്ടായി.

പിന്നീട് മാർട്ടിൻ്റെ മുൻ ജീവനക്കാരിയായ സ്ത്രീയെ സ്വാധീനിച്ച് മാർട്ടിനേത്തിരെ പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും പലപ്പോഴായി ഒരു കോടി 70 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. പിന്നീടും ഭീഷണി തുടർന്നപ്പോൾ പരാതിക്കാരൻ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നലകുകയും സിദ്ധിഖ് ഉൾപ്പെടെ 5 പേരെ പ്രതികളാക്കി കേസ് എടുക്കുകയും ചെയ്തു. പ്രസ്തുത സംഭവത്തിന് ശേഷം മുൻ ജീവനക്കാരിയായ യുവതിയെ സ്വാധീനിച്ച് പരാതിക്കാരനെതിരേ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പീഡന പരാതി നൽകുകയും പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രസ്തുത കേസിൽ ബഹുമാനപ്പെട്ട ഹൈക്കോടതി മാർട്ടിനു മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. ഹർജിക്കാരൻനു വേണ്ടി അഭിഭാഷക ശ്രീമതി വിമല ബിനു ഹാജരായി. ആലിബാബ ഹോട്ടേൽ ഗ്രൂപ്പ് ചെയർമാനും സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാവിൻ്റെ ബിനാമിയുമായ സിദ്ദീഖ് പരാതിക്കാരനിൽ നിന്ന് അന്യായമായി പണവും വസ്തുവും അപഹരിക്കുന്നതിനുള്ള ആസൂത്രിത ശ്രമത്തിൻ്റെ ഭാഗമായാണ് ഇത്തര ത്തിൽ നിരന്തരം തനിക്കെതിരെ കേസുകൾ ഫയൽ ചെയ്യുന്നത് എന്നു പരാതിക്കാരൻ പ്രതികരിച്ചു.

തനിക്കെതിരെ എതിർകക്ഷികൾ നടത്തുന്ന തുടർച്ചയായ പോലീസ് അതിക്രമങ്ങൾക്ക് എതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിട്ടുണ്ട് എന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു.