നാഗമ്പടം സ്റ്റേഡിയം കോട്ടയം നഗരത്തിലെ അഴിഞ്ഞാട്ട കേന്ദ്രമാകുന്നോ, കമിതാക്കളുടെ കാമലീലകളും ലഹരി മാഫിയയുടെ താവളവും

കോട്ടയം: നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്നത് എന്തെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കായിക താരങ്ങള്‍ക്കായി പണികഴിപ്പിച്ച സ്റ്റേഡിയത്തില്‍ ഇപ്പോള്‍ നടക്കുന്നത് കമിതാക്കളുടെ കാമ കേളികളും ലഹരി മാഫിയയുടെ വിളയാട്ടവുമാണ്. കേരളത്തിലെ തന്നെ മികച്ച ഫുട്‌ബോള്‍ സ്റ്റേഡിയമായ നാഗമ്പടത്ത് 400 മീറ്റര്‍ ട്രാക്ക്, ഗാലറി, ക്രിക്കറ്റ് നെറ്റ്‌സ്, ബാസ്‌ക്കറ്റബോള്‍ സ്റ്റേഡിയം എന്നിങ്ങനെ വിവിധ കായിക മാമാങ്കത്തിന്റെ വേദിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ നോട്ടം ചെല്ലാതെ മറ്റ് പലതിനുമാണ് ഉപയോഗിക്കപ്പെടുന്നത്.

കോട്ടയം നഗരസഭയുടെ ഉടമസ്ഥതതയിലുള്ളതാണ് നാഗമ്പടം സ്റ്റേഡിയം. ഇപ്പോള്‍ ഇത് മദ്യപ സംഘങ്ങളുടെ ലഹരി ഇടപാടുകാരുടെയും കമിതാക്കളുടെയും സംഗമ സ്ഥലമായി മാറിയിരിക്കുകയാണ്. മദ്യപസംഘം മദ്യപിച്ച് ലക്ക് കെട്ട് സ്റ്റേഡിയത്തില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ സ്ഥിരമാണ്. ഇപ്പോള്‍ കായിക പ്രേമികള്‍ പലവിധങ്ങളായ പരിശീലനത്തിനെത്തുന്നത് കൊണ്ട് പരസ്യമായ മദ്യപാന ശീലം ഇവിടെ ഇപ്പോള്‍ കാണാറില്ല.

നഗരത്തില്‍ കമിതാക്കള്‍ക്ക് സൈ്വര്യമായി വിഹരിക്കാന്‍ പറ്റിയ ഇടം കൂടി ആയിരിക്കുകയാണ് സ്‌റ്റേഡിയും. ആരുടെയും നോട്ടം എത്തില്ലെന്നതിനാല്‍ പലരും പല വിധ കാമകേളികള്‍ക്കും എത്തുന്നത് സ്റ്റേഡിയത്തിലേക്കാണ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇവിടെ കമിതാക്കള്‍ക്ക് ഒപ്പം എത്തുന്നുണ്ട്. കുടയുടെ മറയിലും മരത്തണലിലും പലപ്പോഴും ഇത്തരം കമിതാക്കളുണ്ട്. ചോദിക്കാനോ പറയാനോ ഇവിടെ ആരും വരില്ലെന്നതാണ് ഇവര്‍ സ്റ്റേഡിയം തിരഞ്ഞെടുക്കാന്‍ കാരണം.

കേളജ് വിദ്യാര്‍ത്ഥികള്‍, ട്യൂട്ടോറിയല്‍ വിദ്യാര്‍ത്ഥികള്‍, സ്വകാര്യ സ്ഥപനങ്ങളില്‍ ചോലി ചെയ്യുന്നവരുമായ കമിതാക്കളാമ് നാഗമ്പടം സ്റ്റേഡിയം അന്വേഷിച്ച് വരുന്നവരില്‍ അധികവും. വാഹനങ്ങളില്‍ എത്തുന്ന കമിതാക്കള്‍ സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഇടങ്ങളും നോട്ടം എത്താത്തതുമായ ഇടങ്ങളും കൈയ്യടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ക്ലാസ് കട്ട് ചെയ്‌തെത്തുന്ന 15 നും 21 നും ഇടയിലുള്ള പെണ്‍കുട്ടികളാണ് യുവാക്കള്‍ക്കൊപ്പം പതിവായി ഇവിടെത്തുന്നത്. ചോദിക്കാനും പറയാനും ഇവിടെയാരുമില്ലാത്തത് ഇവര്‍ക്ക് സൗകര്യപ്രദമാകുന്നു. മണിക്കൂറുകള്‍ ചെലഴിക്കാന്‍ ഗാലറി തന്നെയാണ് തെരഞ്ഞെടുക്കുന്നത്.

മാത്രമല്ല കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്ന് സംഘങ്ങളുടെ ഇടപാട് സ്ഥലം കൂടിയാണ് മൈതാനത്തിന്റെ പരിസരങ്ങള്‍. കായിക മേഖലയിലുള്ളവരും അല്ലാത്തവരുമായ നിരവധി യുവതീ യുവാക്കള്‍ ദിവസവും ഇവിടെ എത്തുന്നത് കൊണ്ട് ലഹരി ഇടപാടിന് എത്തിയാലും ആരും സംശയിക്കില്ല എന്നതാണ് ഇത്തരക്കാര്‍ ഇങ്ങോട്ടേക്ക് എത്താന്‍ കാരണം.