ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇസ്രായേലിന് നൽകി അമേരിക്ക

ഇസ്രായേലിന് അടിയന്തിരമായി ആയുധങ്ങളും സ്ഫോടക വസ്തുക്കളും നല്കി അമേരിക്കൻ പ്രസിഡന്റ്. അമേരിക്കൻ നിയമ നിർമ്മാണ സംഭയായ കോൺഗ്രസിൽ ചർച്ച ചെയ്യാതെയാണ്‌ അടിയന്തിരമായ നീക്കം. ഇതിനിടെ യുദ്ധം ഉടൻ ഒന്നും അവസാനിക്കില്ല എന്നും മാസങ്ങൾ നീളും എന്നും ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസ് ഭീകരന്മാരേ ഇല്ലാതാക്കാൻ യുദ്ധം മാത്രമാണ്‌ വഴി. യുദ്ധം ചെയ്ത് അവരേ ഉന്മൂലനം ചെയ്ത് നല്ലതും സമാധാനവും നിറഞ്ഞ് പലസ്തീൻ ഉണ്ടാക്കും. ഇസ്രായേലിന്റെ അയല്പക്കം സമാധാനത്തിൽ ആയിരിക്കും നിലനിൽക്കുക. ഭീകരവാദത്തേ ഇല്ലാതാക്കാൻ ഒരു കുറുക്കുവഴിയും ഇല്ലെന്നും യുദ്ധത്തിൽ അവരെ നശിപ്പിക്കുകയാണ്‌ ഏക വഴി എന്നും നെതന്യാഹു പറഞ്ഞു

ഇതിനിടെയാണ്‌ അമേരിക്കയിൽ നിന്നും വൻ തോതിൽ ആയുധങ്ങളും ബോംബുകളും എത്തുന്നത്. അന്താരാഷ്ട്ര വിമർശനത്തിന് വിധേയമായി ഗാസയിൽ ഹമാസിനെതിരായ യുദ്ധം ഇസ്രായേൽ തുടരുന്ന സാഹചര്യത്തിലാണ് വിവാദ തീരുമാനം. ഇസ്രായേലിന്റെ സുരക്ഷയ്ക്ക് അമേരിക്ക പ്രതിജ്ഞാബദ്ധമാണ്, അത് അഭിമുഖീകരിക്കുന്ന ഭീഷണികളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് കഴിയുമെന്ന് ഉറപ്പാക്കുന്നത് യുഎസ് ദേശീയ താൽപ്പര്യങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. ഇസ്രായേൽ ഇതിനകം വാങ്ങിയ 155 എംഎം ഷെല്ലുകൾ നിർമ്മിക്കാൻ ആവശ്യമായ ഫ്യൂസുകൾ, ചാർജുകൾ, പ്രൈമറുകൾ എന്നിവയുൾപ്പെടെയുള്ള ഉപകരണങ്ങൾക്കായി 147.5 മില്യൺ ഡോളറിന്റെ വിൽപനയ്ക്കായി രണ്ടാമത്തെ അടിയന്തര തീരുമാനം എടുത്തതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ കോൺഗ്രസിനെ അറിയിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ഇസ്രായേലിന്റെ പ്രതിരോധ ആവശ്യങ്ങളുടെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത്, കൈമാറ്റത്തിന് ഉടനടി അംഗീകാരം ആവശ്യമുള്ള അടിയന്തരാവസ്ഥ നിർണ്ണയിക്കാൻ തന്റെ നിയുക്ത അധികാരം വിനിയോഗിച്ചതായി സെക്രട്ടറി കോൺഗ്രസിനെ അറിയിച്ചു. അടിയന്തര നിർണ്ണയം എന്നതിനർത്ഥം വാങ്ങൽ വിദേശ സൈനിക വിൽപ്പനയ്ക്കുള്ള കോൺഗ്രസിന്റെ അവലോകന ആവശ്യകതയെ മറികടക്കും എന്നാണ്. നിയമ നിർമ്മാതാക്കളുടെ അംഗീകാരത്തിനായി കാത്തുനിൽക്കാതെ ആയുധങ്ങൾ എത്തിക്കേണ്ടതിന്റെ അടിയന്തിര ആവശ്യം ഭരണകൂടങ്ങൾ കാണുമ്പോൾ അത്തരം തീരുമാനങ്ങൾ അപൂർവമാണ്.

ഇസ്രയേലിന്റെ ആക്രമണം വ്യാപിച്ചതോടെ പതിനായിരങ്ങൾ സെൻട്രൽ ഗാസയിൽ നിന്ന് പലായനം ചെയ്യുന്നു .106 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ഏകദേശം 14,000 റൗണ്ട് ടാങ്ക് വെടിമരുന്ന് ഇസ്രായേലിന് വിൽക്കുന്നതിന് അംഗീകാരം നൽകാൻ ഡിസംബർ 9-ന് ബ്ലിങ്കെൻ സമാനമായ തീരുമാനമെടുത്തിരുന്നു.

പുതുവർഷത്തിലും ഗാസയിൽ വൻ കരയുദ്ധം നടക്കുകയാണ്‌. ഗാസ വാസികളേ യുദ്ധത്തിന്റെ തുടക്കത്തിൽ പറഞ്ഞത് പോലെ തന്നെ ടെന്റു ജീവിതത്തിലേക്ക് മാറ്റി. മാന്യമായി വീടുകളിൽ കഴിഞ്ഞവർ എല്ലാം ഇപ്പോൾ പ്ളാസ്റ്റിക് ഷീറ്റുകൾ വലിച്ച് കെട്ടി അതിനുള്ളിലാണ്‌ കിടക്കുന്നത്. കാരണം കെട്ടിടങ്ങൾ എല്ലാം ഏത് സമയത്തും ഇസ്രായേൽ തകർക്കും. റെയ്ഡുകൾ തുടരുന്നു. ഇസ്രായേൽ പിടിച്ചെടുക്കുന്ന ഓരോ നഗരവും തകർത്തും ഉഴുതു മറിച്ചുമാണ്‌ കടന്നു പോകുന്നത്

ഹമാസ് ഭീകരർക്കെതിരായ ഇസ്രായേൽ യുദ്ധത്തിൽ ശക്തമായ വ്യോമാക്രമണത്തിലും പീരങ്കി വെടിവെപ്പിലും ആയിരുന്നു ശനിയാഴ്ച്ച രാത്രിയും. മധ്യ, തെക്കൻ ഗാസയിലെ ജില്ലകളിലേക്ക് ഇസ്രായേൽ ടാങ്കുകൾ ആഴത്തിൽ നീങ്ങി.ഉൾ ഗാരമങ്ങളിലെ വീടുകൾ വരെ ടാങ്കും കരസേനയും അരിച്ച് പെറുക്കുന്നു. സംശയം തോന്നുന്ന വീടുകളും ബങ്കറുകൾ ഉള്ള വീടുകളും എല്ലാം തകർക്കുന്നു.മധ്യ ഗാസയിലെ അൽ-ബുറേയ്ജ്, നുസെയ്‌റാത്ത്, മഗാസി എന്നിവിടങ്ങളിലും തീവ്രമായ വ്യോമാക്രമണം ഉണ്ടായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സെൻട്രൽ ഗാസ മുനമ്പിൽ നടന്ന ആക്രമണങ്ങളിൽ 100 ​​ഫലസ്തീനികൾ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു.എന്നാൽ ഹമാസിന്റെ കണക്കിൽ എത്ര സാധാരണക്കാർ എന്നും എത്ര ഹമാസ് ഭീകരർ എന്നും തരം തിരിച്ച് കണക്കുകൾ ഇല്ല. എന്നാൽ ഇസ്രായേൽ പോറയുന്നത് മരണം കാൽ ലക്ഷം കടന്നു എന്നും ഇതിൽ 11000ത്തോളം ഹമാസ് ഭീകരന്മാരാണ്‌ എന്നുമാണ്‌.

ഇതിനിടെ ഇസ്രായേൽ സൈന്യത്തിന്റെ ആൾ നാശം ഗാസയിൽ 170 ആയി.നഗരത്തിലെ തീവ്രവാദ ഗ്രൂപ്പിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനം ഉൾപ്പെടെ ഖാൻ യൂനിസിലെ ഹമാസ് സൈറ്റുകൾ ഇസ്രായേൽ സൈന്യം രെര്യ്ഡ് ചെയ്തു.സെൻട്രൽ ഗാസയിലെ അൽ-ബുറൈജ് ക്യാമ്പിൽ, ഫലസ്തീൻ സിവിലിയൻമാർ താമസിക്കുന്ന സ്കൂളിൽ ഒളിച്ചിരുന്ന ഹമാസ് തോക്കുധാരികളേ മുഴുവൻ ഇസ്രായേൽ സൈന്യം വധിച്ചു. ഹമാസ് ഭീകരന്മാരിൽ നിന്നും തോക്ക് ധാരികളിൽ നിന്നും മാറി നില്ക്കുക എന്ന് ഇസ്രായേൽ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കി. ഹമാസുകാർക്ക് അഭയം നൽകിയാൽ അഭയം നല്കുന്ന സിവിലിയന്മാരുടെ ജീവനും അപകടത്തിലാണ്‌ എന്നും മുന്നറിയിപ്പ് നല്കി