ധീരമായ തീരുമാനങ്ങള്‍ എടുക്കുകയും അവ പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നതാണ് പ്രധാനമന്ത്രിയുടെ സ്വഭാവം അമിത് ഷാ

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശക്തമായ തീരുപമാനങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നതാണ് പ്രധാനമന്ത്രിയുടെ സ്വഭാവമെന്നും അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായും 60 കോടിയോളം ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മോദിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു.

ഡല്‍ഹിയില്‍ ദേശീയ സഹകരണ ഡാറ്റാബേസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ധീരമായ തീരുമാനങ്ങള്‍ എടുക്കുകയും അവ പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നതാണ് പ്രധാനമന്ത്രിയുടെ സ്വഭാവം. സഹകരണ മന്ത്രാലയം രൂപികരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എല്ലാ പ്രാഥമിക കാര്‍ഷിക സംഘങ്ങളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ടുവെന്നും അമിത് ഷാ വ്യക്തമാക്കി.