വൈദ്യശാസ്ത്രം എഴുതി തള്ളിയെങ്കിലും കടന്നു പോകുന്ന ഒരോ നിമിഷവും പുകയാതെ ജ്വലിക്കുകയാണ് നന്ദു

ക്യാന്‍സറിനോട് പടവെട്ടി ജീവിക്കുന്ന യുവാവാണ് നന്ദു മഹാദേവ. ആദ്യം ഈ മഹാവ്യാധി ബാധിച്ചത് നന്ദുവിന്റെ കാലിന് ആയിരുന്നു. തുടര്‍ന്ന് ഒരു കാല്‍ മുറിച്ചും മാറ്റേണ്ടതായി വന്നു. പിന്നീട് ക്യാന്‍സര്‍ നന്ദുവിന്റെ ശ്വാസകോശത്തെ പിടികൂടി. ഇതിലും തളരാതെ നന്ദു പൊരുതി. ഇപ്പോള്‍ നന്ദുവിന്റെ കരളിനെ ബാധിച്ചിരിക്കുകയാണ് ക്യാന്‍സര്‍. എങ്കിലും കഠിനമായ വേദനയില്‍ ജീവിതത്തെ ചിരിച്ചുകൊണ്ട് തന്നെ നേരിടുകയാണ് നന്ദു. ചെറിയൊരു കാര്യം വരുമ്പോഴേ തളര്‍ന്നു പോകുന്നവര്‍ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് ഈ യുവാവ്. ഇപ്പോള്‍ നന്ദുവിനെ കുറിച്ച് അമ്മു മണലൂര്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

വൈദ്യശാസ്ത്രം എഴുതി തള്ളിയെങ്കിലും കടന്നു പോകുന്ന ഒരോ നിമിഷവും പുകയാതെ ജ്വലിക്കുകയാണ് നന്ദു. രോഗം ശാരീരികമായി അല്‍പ്പം തളര്‍ത്തിയെങ്കിലും മാനസികമായി ഒരു ശതമാനം പോലും കീഴ്‌പ്പെടുത്തിയിട്ടില്ല. നാലു വര്‍ഷം മുന്‍പ് കൂട്ടായി എത്തിയ അര്‍ബുദത്തെ പ്രണയിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.- അമ്മു ഫേസ്ബുക്കില്‍ കുറിച്ചു.

അമ്മുവിന്റെ കുറിപ്പ് ഇങ്ങനെ, കരള്‍ നുറുങ്ങുന്ന വേദനയിലും ക്യാന്‍സറിനോട് പോരടിക്കുകയാണ് നന്ദു മഹാദേവ. കാലിലും, ശ്വാസകോശത്തിനും ബാധിച്ച ക്യാന്‍സര്‍ ഒടുവില്‍ കരളിനെയും കവര്‍ന്നെടുത്ത് കഴിഞ്ഞു. വൈദ്യശാസ്ത്രം എഴുതി തള്ളിയെങ്കിലും കടന്നു പോകുന്ന ഒരോ നിമിഷവും പുകയാതെ ജ്വലിക്കുകയാണ് നന്ദു. രോഗം ശാരീരികമായി അല്‍പ്പം തളര്‍ത്തിയെങ്കിലും മാനസികമായി ഒരു ശതമാനം പോലും കീഴ്‌പ്പെടുത്തിയിട്ടില്ല. നാലു വര്‍ഷം മുന്‍പ് കൂട്ടായി എത്തിയ അര്‍ബുദത്തെ പ്രണയിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

ഇന്ന് ഒരുപാട് അര്‍ബുദ രോഗികള്‍ക്ക് എത്ര പോസ്റ്റീവ് എനര്‍ജിയാണ് നന്ദു പകര്‍ന്ന് നല്‍കുന്നത്. ഞങ്ങള്‍ നന്ദു ജീവിതം തേടി എത്തിയപ്പോള്‍ എറണാകുളത്ത് നിന്നും അര്‍ബുദ ബാധിതനായ എത്തിയ ഒരു ചെറുപ്പക്കാരന്‍ നന്ദുവിന്റെ ഒപ്പം ഉണ്ടായിരുന്നു. നന്ദുവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അര്‍ബുദത്തോട് പോരടിക്കുവാനുള്ള ഊര്‍ജ്ജവുമായിട്ടാണ് അദ്ദേഹം മടങ്ങിയത്. കഠിനമായ വേദനയെ മരുന്നിന്റെ പിന്‍ബലത്തിലാണ് പിടിച്ച് നിറുത്തുന്നത്. ഇതിനിടയില്‍ ഒരു പാട് നാളത്തെ ആഗ്രഹമായ ഗോവ യാത്രയും കഴിഞ്ഞയാഴ്ച്ചയില്‍ നടത്തി.