ഇതുവരെയായും ആരുടെ അടുത്ത് പോയിട്ടും അയ്യോ നാറുന്നു എന്ന് കേട്ടിട്ടില്ല, ഇനിയങ്ങോട്ടും പറയുകയുമില്ല, തുറന്നടിച്ച്‌ അമൃതയും അഭിരാമിയും

ബിഗ്‌ബോസ് ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരങ്ങളായിരുന്നു അമൃത സുരേഷും അഭിരാമി സുരേഷും. ഷോയില്‍ എത്തിയ ശേഷം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് ഗായികാ സഹോദരങ്ങളായ അമൃത-അഭിയും ദയ അശ്വതിയുമായുള്ള വഴക്ക്.

അവര്‍ക്ക് വൃത്തിയും വെടിപ്പുമില്ലെന്നും കുളിക്കലും അലക്കുമൊന്നുമില്ലെന്നുമായിരുന്നു ദയ പറഞ്ഞത്. പാട്ട് പാടിയത് കൊണ്ടൊന്നും കാര്യമില്ല, വൃത്തിയും വെടിപ്പുമാണ് മനുഷ്യന് വേണ്ടതെന്നും ദയ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി അമൃതയും അഭിരാമിയും രംഗത്ത്. ‘അതൊരു ഷോയാണ്, അതിനകത്ത് പലരും അവരുടെ ജഡ്ജ്മെന്‍റും അഭിപ്രായങ്ങളുമൊക്കെയായി പലരെപ്പറ്റിയും പല കാര്യങ്ങളും പറയും.


എന്നും കുളിച്ച്‌ വന്ന് ചന്ദനക്കുറി തൊട്ട് ഞാനിന്ന് കുളിച്ചു എന്നൊന്നും പറയാനാവില്ല.’ അമൃത സുരേഷ് പറഞ്ഞു. എല്‍കെജി പിള്ളേരെപ്പോലെ നീ കുളിച്ചിട്ടാണോ വന്നത്, പല്ലുതേച്ചിട്ടാണോ വന്നത്, ടൈപ്പ് ചോദ്യങ്ങളൊന്നും ഞങ്ങളെ ബാധിക്കാറില്ല. ഞങ്ങള്‍ ബോദര്‍ ചെയ്യുന്ന കാര്യങ്ങളല്ല അത്.

ഞങ്ങള്‍ നനക്കാറും കുളിക്കാറുമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. എന്തായാലും ഇതുവരെയായും ആരുടെ അടുത്ത് പോയിട്ടും അയ്യോ നാറുന്നു എന്ന് കേട്ടിട്ടില്ല. ഇനിയങ്ങോട്ടും പറയുകയുമില്ല. അങ്ങനത്തെ പ്രൈവറ്റ് കാര്യങ്ങളൊന്നും ചോദിക്കുന്നതിനോട് താല്‍പര്യമില്ലെന്നുമായിരുന്നു അഭിരാമിയും പങ്കുവച്ചു. ഒരു ഇന്‍റര്‍വ്യൂവില്‍ ചില ദിവസങ്ങളില്‍ കുളിക്കുമെന്ന് പറഞ്ഞത് ഒരു ഫണ്‍ സ്റ്റേറ്റ്മെന്‍റായിരുന്നു. ചില കാര്യങ്ങള്‍ ഈസിയായെടുത്ത് ഈസിയായി വിട്ട് കളയേണ്ട കാര്യമാണ്.

അതുകൊണ്ടാണ് ഇതേക്കുറിച്ച്‌ പ്രതികരിക്കാതിരുന്നത്. കുളിക്കാറുണ്ടെടോ, അങ്ങനെ കുളിക്കാതെയൊന്നും ജീവിക്കാനാവില്ല. രണ്ടുമൂന്ന് നേരമൊക്കെ കുളിക്കാറുണ്ട്. ഹെയര്‍ റൂട്ടീനാണ് എല്ലാ ദിവസവും താന്‍ തലകഴുകാറില്ല’ അഭിരാമി പറഞ്ഞു. നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ പ്രതികരിച്ചൂടേയെന്ന് നിരവധി പേരാണ് ചോദിച്ചത്. അതുകൊണ്ടാണ് ഇതേക്കുറിച്ച്‌ പറഞ്ഞതെന്നും ഇരുവരും വ്യക്തമാക്കി.