അച്ഛനെയും അമ്മയെയും ധിക്കരിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ആരും പിന്തുണച്ചിരുന്നില്ല- അനന്യ

വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് മാതാപിതാക്കളെ എതിരാക്കിയതിൽ പശ്ചാത്താപം അല്ല മറിച്ചു സങ്കടമാണെന്നു തുറന്നുപറഞ്ഞ് അനന്യ. ആ വേദന മനസ്സിൽ നിന്നും പോകില്ല. ഒറ്റക്ക് ഇരിക്കുന്ന അവസരങ്ങളിൽ കരച്ചിൽ വരും. അച്ഛനെയും അമ്മയെയും ധിക്കരിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ആരും പിന്തുണച്ചിരുന്നില്ല. അച്ഛനെയും അമ്മയെയും കാണണം എന്നുള്ളപ്പോൾ കുടുംബത്തിൽ പോകാറുണ്ട്. എങ്കിലും ചില പ്രയാസങ്ങൾ തങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഒരിക്കൽ മുറിഞ്ഞത് കൂട്ടിയോജിപ്പിക്കാൻ സമയം വേണ്ടി വരുമല്ലോ. ഭാവിയിൽ എല്ലാം പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ്.

ആഞ്ജനേയന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയാമായിരുന്നു. ഇക്കാര്യം താൻ അമ്മയോട് പറഞ്ഞിരുന്നതാണ്. ആ സമയത്ത് നിയമപരമായി ആ ബന്ധം വേർപെടുത്തി കഴിഞ്ഞിരുന്നു. അവസാന ചില പേപ്പർ വർക്കുകൾ മാത്രമായിരുന്നു ബാക്കിയാണുണ്ടായിരുന്നത്.

അവർ ആദ്യം പിന്തണച്ചു എങ്കിലും പിന്നീട് ഈ ബന്ധത്തിന് എതിരാകാൻ കാരണം പുറത്തുനിന്നും അദ്ദേഹത്തെ കുറിച്ച് കിട്ടിയ വിവരങ്ങൾ ആണ്. ഒരിക്കലും ദുരൂഹതകൾ നിറഞ്ഞ വ്യക്തിയല്ല ആഞ്ജനേയൻ. അദ്ദേഹത്തിന്റെ പൂർവ്വ ജീവിതത്തെക്കുറിച്ചു മനസിലാക്കിയിട്ടാണ് താൻ അദ്ദേഹവുമായി വിവാഹിതയായതത്. അനന്യ വിവാഹത്തിനുശേഷം നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്.

ബാലതാരമായെത്തി മലയാള സിനിമയിൽ നായികയായിമാറിയ താരമാണ് അനന്യ. മലയാളത്തിൽ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ കഴിയുമെന്നും അനന്യ ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ താരം നൃത്തപരിപാടികളിലും സജീവമായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം സജീവമാണ്. എന്നാൽ താരത്തിന്റെ വിവാഹം വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനം നിർവ്വഹിക്കുന്ന ഭ്രമത്തിലൂടെ അനന്യ മടങ്ങിയെത്തുകയാണ്