ഇറച്ചി അറുത്ത് വാങ്ങും പോലെ തൂക്കി വാങ്ങാന്‍ ഉള്ളതല്ല സ്ത്രീയെന്ന് ആണ്‍മക്കളെ പറഞ്ഞ് പഠിപ്പിക്കുക, ആന്‍സി വിഷ്ണു പറയുന്നു

വിസ്മയ കേസില്‍ കോടതി ഇന്ന് വിധി പ്രഖ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം വിസ്മയ ഭര്‍ത്താവായ സൂരജിന്റെ ക്രൂര മര്‍ദ്ദനത്തെ കുറിച്ച് സ്വന്തം പിതാവിനെ ഫോണ്‍ വിളിച്ച് കരഞ്ഞ് പറയുന്നതിന്റെ ഓഡിയോ പുറത്ത് എത്തിയിരുന്നു. അച്ഛന്‍ ത്രിവിക്രമന്‍ നായരുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തെത്തിയത്. ‘എനിക്ക് പറ്റില്ല അച്ഛാ, ഇവിടെ നിര്‍ത്തിയിട്ട് പോയാല്‍ എന്നെ കാണില്ല, എനിക്ക് അങ്ങോട്ട് വരണം, കിരണ്‍ കുമാര്‍ മര്‍ദിക്കുന്നു. പേടിയാകുന്നു, ഞാന്‍ എന്തെങ്കിലും ചെയ്യും’ – എന്ന് പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് ആന്‍സി വിഷ്ണു പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

എന്തിനാണ് കടം വാങ്ങിയും സ്വര്‍ണ തൂക്കം ഒപ്പിച്ചും പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്നത്. വിവാഹമോ ദാമ്പത്യമൊ പ്രണയമോ എന്നതിനേക്കാളും പ്രധാനം ജീവനാണ്, തന്റെ തന്നെ നിലനിലപ്പാണ് എന്ന് എന്നാണ് നമ്മുടെ പെണ്മക്കള്‍ പഠിക്കുക. സ്വന്തം കാലില്‍ നില്‍ക്കുവാനുള്ള ധൈര്യമാണ് ആദ്യം നേടേണ്ടത് എന്ന് പെണ്‍കുട്ടികള്‍ തിരിച്ചറിയട്ടെ.- ആന്‍സി വിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു.

ആന്‍സി വിഷ്ണുവിന്റെ കുറിപ്പ്, ഇനി എന്നാണ് അച്ഛനമ്മമാര്‍ ആണ്‍മക്കളെ പോലെ പെണ്മക്കളെയും സ്‌നേഹിച്ച് തുടങ്ങുക എന്നതാണ് എന്റെ ആശങ്ക, സ്‌നേഹമുണ്ടെങ്കില്‍ വിസ്മയ മരിക്കില്ലായിരുന്നു. അവള്‍ക്ക് ഓടി ചെല്ലാന്‍ ഒരു വീടിന്റെ വാതില്‍ മലര്‍ക്കേ തുറന്നിട്ടിരുന്നു എങ്കില്‍ വിസ്മയയും, വിസ്മയയെ പോലെ ഒരു പെണ്‍കുട്ടികളും മരിക്കില്ലായിരുന്നു.

എന്തിനാണ് കടം വാങ്ങിയും സ്വര്‍ണ തൂക്കം ഒപ്പിച്ചും പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്നത്. വിവാഹമോ ദാമ്പത്യമൊ പ്രണയമോ എന്നതിനേക്കാളും പ്രധാനം ജീവനാണ്, തന്റെ തന്നെ നിലനിലപ്പാണ് എന്ന് എന്നാണ് നമ്മുടെ പെണ്മക്കള്‍ പഠിക്കുക. സ്വന്തം കാലില്‍ നില്‍ക്കുവാനുള്ള ധൈര്യമാണ് ആദ്യം നേടേണ്ടത് എന്ന് പെണ്‍കുട്ടികള്‍ തിരിച്ചറിയട്ടെ.

ഇറച്ചി അറുത്ത് വാങ്ങും പോലെ തൂക്കി വാങ്ങാന്‍ ഉള്ളതല്ല സ്ത്രീയെന്ന് ആണ്‍മക്കളെ പറഞ് പഠിപ്പിക്കുക. നീതി പുലരട്ടെ…. കണ്ണുനീര്‍ തോരട്ടെ പെണ്ണിന് ഒരകാശം തുറക്കട്ടെ.