കൊല്ലത്ത് ബിജെപി പ്രവര്‍ത്തകരില്‍ ആവേശം നിറച്ച് കൃഷ്ണകുമാറിനായി അണ്ണാമലൈയുടെ റോഡ് ഷോ

കൊല്ലം: ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയുടെ റോഡ് ഷോ. കൊല്ലം എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന് വോട്ടഭ്യർത്ഥിച്ചാണ് അണ്ണാമലൈയെത്തിയത്. അണ്ണാമലൈയെ കാണുന്നതിനും അഭിവാദ്യം അർപ്പിക്കുന്നതിനും നിരവധി പേരാണ് റോഡിന് സമീപം തടിച്ചുകൂടിയിരിക്കുന്നത്.

ആയിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുത്തത്. കടപ്പാക്കടയിൽ നിന്നും ആരംഭിച്ച റോഡ് ഷോ ചിന്നക്കടയിൽ സമാപിക്കും.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൃഷണകുമാറിന്റെ കണ്ണിന് പരിക്കേറ്റിരുന്നു. അത് വകവെക്കാതെയാണ് ബിജെപി പ്രവർത്തകരുടെ ആവേശത്തിൽ പങ്കുചേർന്നുകൊണ്ട് അദ്ദേഹം റോഡ് ഷോയിൽ പങ്കെടുത്തത്.

ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്ന് തെളിയിക്കുകയാണ് റോഡ് ഷേയെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ ​ഗോപകുമാർ പറഞ്ഞു. പൊതുജനങ്ങളുടെ വലിയൊരു പങ്കാളിത്തമാണ് റോഡ് ഷോയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് അണ്ണാമലൈ പങ്കെടുത്ത റോഡ് ഷോയിലും വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് പിന്തുണയുമായാണ് അണ്ണാമലൈ എത്തിയത്. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ റോഡ് ഷോയുടെ ഭാ​ഗമായിരുന്നു.