കളി കാര്യമായി, ബി​ഗ് ബോസ് താരം രമ്യയും സീരിയല്‍ നടി അന്‍ഷിതയും തമ്മില്‍ അടി

തിരുവോണം പ്രമാണിച്ച്‌ നിരവധി പുതിയ പ്രോ​ഗ്രാമുകളാണ് ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് അക്കൂട്ടത്തില്‍ മലയാളത്തിലെ പ്രമുഖ ചാനലായ ഏഷ്യാനെറ്റും നിരവധി സ്പെഷ്യല്‍ പ്രോ​ഗ്രാമുകള്‍ സംപ്രേഷണം ചെയ്തിരുന്നു. ഒപ്പം നിരവധി പുതിയ സിനിമകളുടെ സംപ്രേഷണം ചാനലിലുണ്ടായിരുന്നു. സീരിയല്‍-സിനിമാ രം​ഗത്തെ താരങ്ങള്‍ അണിനിരന്ന പരിപാടികളായിരുന്നു ഏറെയും. അക്കൂട്ടത്തില്‍ ഏറെ ജനശ്രദ്ധ നേടിയ പരിപാടിയാണ് കുക്ക് വിത്ത് കോമഡി. തമാശയും പാലകവുമെല്ലാം കലര്‍ന്ന രസകരമായ പരിപാടിയായിരുന്നു കുത്ത് വിത്ത് കോമഡി.

നടി,​ ​ഗായിക, അവതാരിക, യുട്യൂബര്‍ തുടങ്ങി വിവിധ ടാ​ഗുകളില്‍ തിളങ്ങുന്ന പേര്‍ളി മാണിയായിരുന്നു പരിപാടിയുടെ അവതാരിക. ബി​ഗ് ബോസിന് ശേഷം ഒരു പക്ഷെ പേര്‍ളി മാണി ഏഷ്യാനെറ്റുമായി ചേര്‍ന്ന് ചെയ്ത ഏറ്റവും ശ്രദ്ധിക്കപ്പെട്ട പരിപാടിയാണ് കുക്ക് വിത്ത് കോമഡി. ക്രിസ്ത്യന്‍ ബ്രദേഴ്സ് അടക്കമുള്ള സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി കനിഹയായിരുന്നു വിധി കര്‍ത്താക്കളില്‍ ഒരാള്‍. ഒപ്പം ഒരു ഷെഫും താരങ്ങള്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ രുചിച്ച്‌ ഏറ്റവും ബെസ്റ്റ് കണ്ടെത്താനായി ഉണ്ടായിരുന്നു.

ഗംഭീരമായി പോയികൊണ്ടിരുന്ന പരിപാടിയില്‍‌ അപ്രതീക്ഷിതമായി രണ്ട് താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. നടി അന്‍ഷിതയും ബി​ഗ് ബോസ് താരം രമ്യയും തമ്മിലാണ് അടിയും തര്‍ക്കവും നടന്നത്. അന്‍ഷിതയും സഹായി എലീന പടിക്കലും ചേര്‍ന്ന് തയ്യാറാക്കിയ സാമ്ബാറില്‍ രമ്യയും സഹായി തങ്കച്ചനും ചേര്‍ന്ന് ഉപ്പ് കലര്‍ത്തിയെന്ന് ആരോപിച്ചാണ് വഴക്ക് തുടങ്ങിയത്. ഇരു ടീമുകളും ഈ വിഷയത്തില്‍ തര്‍ക്കിക്കുകയും പകരം വീട്ടല്‍ എന്നോണം അന്‍ഷിത രമ്യയുടെ ദേഹത്തും ഉപ്പ് എറിയുകയുമായിരുന്നു. അന്‍ഷിത ഉപ്പെറിയുമ്ബോള്‍ രമ്യ ഒഴിഞ്ഞുമാറുന്നതും വീഡിയോയില്‍ കാണാം.

താന്‍ സാമ്ബാറില്‍ ഉപ്പ് ചേര്‍ത്തിട്ടില്ലെന്ന് രമ്യ ആവര്‍ത്തിച്ച്‌ പറയുകയും ചെയ്തിരുന്നു. തന്റെ സാമ്ബാറില്‍ ഉപ്പിട്ടതിനാലാണ് താനും ഉപ്പെറിഞ്ഞത് എന്നാണ് അന്‍ഷിത രമ്യയോട് കയര്‍ത്ത് സംസാരിക്കവെ പറഞ്ഞത്. താന്‍ ആരുടെ ദേഹത്തും ഉപ്പിട്ടിട്ടില്ലെന്നും തന്റെ ദേഹത്ത് ഉപ്പിട്ട അന്‍ഷിതയുടെ പ്രവൃത്തി ബോറായി പോയിയെന്നും രമ്യ പറഞ്ഞിരുന്നു. ഉടന്‍ രമ്യയുടെ ദേഹത്തുള്ള ഉപ്പ് നീക്കം ചെയ്യാന്‍ തയ്യാറായി അന്‍ഷിത വന്നപ്പോള്‍ രമ്യ അതിന് നിന്ന് കൊടുക്കാന്‍ തയ്യാറായില്ല. മാത്രമല്ല അന്‍ഷിതയുടെ പ്രവ‍ൃത്തിയില്‍ മനംനൊന്ത് രമ്യ കരയുന്നതും ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയില്‍ കാണാം.

കുക്ക് വിത്ത് കോമഡി ടീം പുറത്തുവിട്ട വീഡിയോയില്‍ അന്‍ഷിതയുടെ സാമ്ബാറില്‍ തങ്കച്ചന്‍ ഉപ്പ് വിതറുന്നതും കാണിക്കുന്നുണ്ട്. തങ്കച്ചന്‍ ചെയ്ത പ്രവൃത്തിക്ക് രമ്യയോട് അന്‍ഷിത മോശമായി പെരുമാറിയെന്നാണ് വീഡിയോ കണ്ടവരെല്ലാം കുറിക്കുന്നത്. ദേഹത്ത് ഉപ്പ് കുടഞ്ഞ അന്‍ഷിതയുടെ പ്രവൃത്തി മോശമായിപ്പോയിയെന്നും ആരാധകര്‍ കുറിച്ചു. ചങ്ക്സ് എന്ന സിനിമയില്‍ ജോളി മിസ് എന്ന കഥാപാത്രമായെത്തി ഏറെ ശ്രദ്ധ നേടിയ താരമാണ് നടി രമ്യ.

തിരുവനന്തപുരം സ്വദേശിയായ താരം മോഡലിങ്, അവതാരക, ഡാന്‍സ‍ര്‍ തുടങ്ങിയ രംഗങ്ങളിലും സജീവമാണ്. ഒരേ മുഖം എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത്. ശേഷം എട്ടോളം സിനിമളുടെ ഭാഗമായിട്ടുണ്ട്. ഹാദിയ, ചങ്ക്സ്, ഇര, സണ്‍ഡേഹോളിഡേ, മാസ്റ്റര്‍പീസ്, മാഫിഡോണ, പൊറിഞ്ചു മറിയം ജോസ് ഇവയാണ് രമ്യ അഭിനയിച്ച സിനിമകള്‍.

ഒരു വാതില്‍കോട്ടൈ, അജിത് ഫ്രാം അര്‍പ്പുകോട്ടൈ തുടങ്ങിയവയാണ് തമിഴില്‍ അഭിനയിച്ച ചിത്രങ്ങള്‍. കൂടെവിടെ സീരിയലില്‍ സൂര്യ കൈമള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അന്‍ഷിത കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.