കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് വഴിയരികിൽ നിന്ന് കിട്ടി

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭാസ വിഭാഗം ബികോം രണ്ടാം വർഷ പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡരികിൽ നിന്ന് കിട്ടി. ഡിസംബർ 23 നാണ് പരീക്ഷ നടന്നത്. മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളാണ് കിട്ടിയത്. പരീക്ഷയുടെ ഫലം ഇതുവരെ പുറത്തു വന്നിട്ടില്ല. ഉത്തരക്കടലാസ് റോഡരികിൽ നിന്ന് കണ്ടെടുത്തതു വിവാദമായപ്പോൾ സമ്മിശ്ര പ്രതികരങ്ങളാണ് ലഭിക്കുന്നത്. മൂല്യനിർണയം കഴിഞ്ഞതിനാൽ അത് സരമാക്കേണ്ടതില്ലെന്നു ഒരു വിഭാഗവും ഫലം ഇതുവരെ പുറത്തു വരാത്ത സാഹചര്യത്തിൽ ഇങ്ങിനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നു മറ്റൊരു കൂട്ടരും പറയുന്നു.

ഇന്ന് രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകൾ ലഭിച്ചത്. സംഭവം വിവാദമായതോടെ കണ്ണൂർ സർവകലാശാലയിലേക്ക് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായെത്തി.