ആന്റണി പെരുമ്പാവൂരിന്റെ അമ്മയ്ക്ക് ആന്ത്യാഞ്ജലിയർപ്പിച്ച് മലയാള സിനിമാ ലോകം

നടനും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമാ ലോകം. സുചിത്ര മോഹൻലാൽ, സുപ്രിയ മേനോൻ, ഇടവേള ബാബു, ബി ഉണ്ണികൃഷ്ണൻ, ലിസ്റ്റിൻ സ്റ്റീഫൻ, ബാബുരാജ് തുടങ്ങി നിരവധിപേർ ആന്റണിയുടെ വീട്ടിൽ നേരിട്ടെത്തി അനുശോചനം അറിയിച്ചു.

വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു ഏലമ്മയുടെ അന്ത്യം. മലയാളത്തിലെ മുൻനിര സിനിമ നിർമ്മാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. 2000ലാണ് അദ്ദേഹം ആശിർവാദ് സിനിമാസ് എന്ന നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. ‘നരസിംഹ’മായിരുന്നു ഈ ബാനറിൽ നിർമ്മിച്ച ആദ്യ സിനിമ. ‘എലോൺ’ ആണ് ആശീർവാദിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ ആണ് ഈ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം