പ്രവാസികൾ കേരളത്തിലേക്ക് വരരുത്, ചവിട്ട് കിട്ടും,കേരളത്തിൽ ആരും ബിസിനസ് ആരംഭിക്കരുത്, കാശ് ബാങ്കിലിട്ട് സൂക്ഷിക്കുക- ഗണേഷ് കുമാർ MLA സ്വന്തം മുന്നണിയുടെ ഭരണത്തേ കുറിച്ച് നടത്തുന്ന മുന്നറിയിപ്പ്

കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ കേരളത്തിലേക്ക് വരരുതെന്നും ഉള്ള പൈസ ബാങ്കില്‍ ഇടാനും നിര്‍ദേശിച്ച് ഗണേഷ് കുമാര്‍ എംഎല്‍എ. പൊന്‍മുട്ട ഇടുന്ന താറാവിനെ കൊന്നിട്ട് കേരളത്തില്‍ ചെന്ന് ചവിട്ടുന്ന താറാവിന്റെ ചവിട്ട് കൊള്ളുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ ഉള്ള ജോലിയും സ്വകര്യങ്ങളുമായി സന്തോഷത്തോടെ കഴിയുവാനും അദ്ദേഹം പറഞ്ഞു. കേരളം അതിന് തക്കവിധത്തില്‍ ഉയര്‍ന്നട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.പ്രവാസികൾ കേരളത്തിലേക്ക് വരരുത്, ചവിട്ട് കിട്ടും,കേരളത്തിൽ ആരും ബിസിനസ് ആരംഭിക്കരുത്, കാശ് ബാങ്കിലിട്ട് സൂക്ഷിക്കുക- ഗണേഷ് കുമാർ MLA സ്വന്തം മുന്നണിയുടെ ഭരണത്തേ കുറിച്ച് നടത്തുന്ന മുന്നറിയിപ്പ്.ഇപ്പോൾ ശ്രദ്ധേയമാവുകയാണ്‌. മുന്നറിയിപ്പ് പർവാസ ലോകവും ഏറ്റെടുത്തു

സോഷ്യല്‍ മീഡിയയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാക്കുകള്‍ വലിയ ചര്‍ച്ചയാകുകയാണ്. കേരളം ഭരിക്കുന്ന എല്‍ഡിഎഫിന്റെ ഭാഗമായിട്ട് പോലും അദ്ദേഹം തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പ്രതിപക്ഷം പോലും ഭരണപക്ഷത്തെ എതിര്‍ക്കാത്തപ്പോഴാണ് സത്യം തുറന്ന് പറയുവാന്‍ ഗണേഷ് കുമാര്‍ എംഎല്‍എ തയ്യാറായിരിക്കുന്നത്.

പിണറായി സര്‍ക്കാരിന്റെ രണ്ടരവര്‍ഷം കഴിയുമ്പോള്‍ മന്ത്രി സ്ഥാനത്ത് എത്തേണ്ട വ്യക്തിയാണ് ഗണേഷ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ മുള്‍മുനയില്‍ നിര്‍ത്തുന്ന നീക്കങ്ങളാണ് അദ്ദേഹം നടത്തുന്നത്. നിയമസഭയില്‍ പോലൂം പോലീസിനെതിരെ വിമര്‍ശനം ഉന്നയിക്കുവാന്‍ അദ്ദേഹം മുന്നോട്ട് വന്നിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെയും ഗണേഷ് കുമാര്‍ നിരവധി പരാതികള്‍ നിയമസഭയില്‍ഡ ഉന്നയിച്ചു. തെളിവുകള്‍ സഹിതമാണ് പലപ്പോഴും ഗണേഷ് കുമാര്‍ എംഎല്‍എ പരാതി പറഞ്ഞത്. എന്നാല്‍ ഇതില്‍ ഒന്നും മറുപടി പറയുനവാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.