മുന്‍ ഭര്‍ത്താവും മകളുടെ അച്ഛനുമായ രോഹിത്തും ആശംസ അരിയിച്ചു, ആര്യ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ബിഗ്‌ബോസ് മലായളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു താരം. കഴിഞ്ഞ ദിവസം ആര്യയുടെ ജന്മദിനാഘോഷത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. മകള്‍ റോയയും ആര്യയുടെ ജന്മദിനാഘോഷത്തില്‍ തിളങ്ങി. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ ക്യു ആന്‍ഡ് എ സെക്ഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആര്യ.

‘നിങ്ങള്‍ പണക്കാരി ആണോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. തീര്‍ച്ചയായും ഞാന്‍ അങ്ങനെ ഒരാള്‍ ആണ്. ‘കാരണം തനിക്ക് വളരെ മനോഹരമായൊരു കുടുംബം ഉണ്ട്. എല്ലാ ദിവസവും കഴിക്കാനുള്ള ഭക്ഷണം ലഭിക്കുന്നുണ്ട്. അതിരുകളില്ലാത്തെ ഓരോ ദിവസവും എന്നെ സ്‌നേഹിക്കാന്‍ നിരവധി പേരുണ്ട്. ഈ ദിവസങ്ങളില്‍ ഞാന്‍ വളെര സമാധാനത്തോടെയാണ് ഉറങ്ങുന്നതും. അങ്ങനെ നോക്കുമ്‌ബോള്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഢംബരത്തിലാണ് ഞാനുള്ളതെന്നും ആര്യ മറുപടി നല്‍കി. റോയ ബേബിയുടെ പിതാവ് ആര്യയെ പിറന്നാളിന് ആശംസ അറിയിച്ച് വിളിച്ചിരുന്നോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. തീര്‍ച്ചയായും അദ്ദേഹമത് ചെയ്തു. മാത്രമല്ല ഒരിക്കല്‍ പോലും ആ കാര്യത്തിലൊരു തെറ്റ് വരുത്താന്‍ അദ്ദേഹം ശ്രമിക്കാറില്ല.-ആര്യ മറുപടി നല്‍തി.

അതേ സമയം ഇത്തവണ ആര്യയുടെ ജന്മദിനത്തിന് വീണ അടക്കമുള്ള ആര്യയുടെ അടുത്ത സുഹൃത്തുക്കളും താരങ്ങളുമായവരെ കാണാത്തതിനെ കുറിച്ചും ചോദ്യങ്ങള്‍ വന്നിരുന്നു. ‘കഴിഞ്ഞ തവണ വീണയടക്കമുള്ളവര്‍ ചേര്‍ന്നൊരു സര്‍പ്രൈസ് ആണ് തനിക്ക് തന്നത്. ഞാന്‍ പ്ലാന്‍ ചെയ്ത പാര്‍ട്ടിയോ സെലിബ്രേഷനോ ഒന്നും അല്ലായിരുന്നു. എനിക്ക് അവര്‍ തന്ന സര്‍പ്രൈസ് ആണ് കഴിഞ്ഞ വര്‍ഷം നിങ്ങള്‍ കണ്ട ബെര്‍ത്ത് ഡേ. വീണയും എലീനയും ഫുക്രുവും ചേര്‍ന്നായിരുന്നു അത് ചെയ്തത്. ഇത്തവണ എനിക്ക് സര്‍പ്രൈസ് തന്നത് എന്റെ നാട്ടിലുള്ള സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ്. ഒരിക്കലും എന്റെ ബെര്‍ത്ത് ഡേ യ്ക്ക് ഞാനൊന്നും പ്ലാന്‍ ചെയ്യാറില്ല. എല്ലായിപ്പോഴും സുഹൃത്തുക്കളാണ് പ്ലാന്‍ ചെയ്യുന്നത്. അതാണ് നിങ്ങള്‍ കാണുന്നതും.-ആര്യ പറഞ്ഞു.