വാങ്ങിയ സാധനത്തിന് കാശ് ചോദിച്ചു, വയോധികനായ കടക്കാരന് യുവാവിന്റെ ക്രൂര മര്‍ദനം

കടക്കാരനെ തല്ലിച്ചതച്ച് സാധനവുമായി കടന്നു കളഞ്ഞ് യുവാവ്. സാധനം വാങ്ങിയ ശേഷം കാശ് ചോദിച്ചപ്പോള്‍ വയോധികനായ കടക്കാരന് പണത്തിന് പകരം തല്ലി ചതയ്ക്കുകയാണ് യുവാവ് ചെയ്തത്. വര്‍ക്കലയിലെ മേല്‍ വെട്ടൂര്‍ എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. വയോധികനായ മേല്‍ വെട്ടൂരിലെ അനശ്വര വീട്ടില്‍ സതീശനാണ് ദക്ഷിത് എന്ന ചെറിയ കട നടത്തിവന്നത്. കാട്ടുവിള അച്ചു എന്ന യുവാവ് കടയില്‍ തിങ്കളാഴ്ച്ച വൈകിട്ട് എത്തി സാധനം വാങ്ങിയിരുന്നു. ഒടുവില്‍ ബില്ല് കൂട്ടി സാധനത്തിന്റെ പണം ചോദിച്ചപ്പോള്‍ കാശില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് കച്ചവടക്കാരനെ മര്‍ദ്ദിച്ച് അവശനാക്കി അബോധവസ്ഥയില്‍ തറയില്‍ വീണിട്ട് അവിടെയും ഇട്ട് തല്ലി ചതച്ച് പ്രതി സാധനവുമായി കടന്ന് കളയുകയായിരുന്നു

ഇതുമായി ബന്ധപ്പെട്ട് കട ഉടമ സതീശന്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അവശ നിലയിലായ കട ഉടമ ഇപ്പോള്‍ ആശുപത്രിയിലാണ്. പ്രതിയായ കാട്ടുവിള അച്ചു എന്ന യുവാവ് ഒളിവില്‍ പോയതായി വര്‍ക്കല പോലീസ് പറയുന്നു. പരുക്ക് പറ്റിയ ആള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ മൊഴിയനുസരിച്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് പറഞ്ഞു.

കുടുംബം പോറ്റാന്‍ 2 വര്‍ഷം മുമ്പാണ് സതീശന്‍ ഒരു ചെറിയ കട തുടങ്ങിയത്. കുറച്ച് പല വ്യഞ്ചനങ്ങളും പച്ചക്കറികളും ആയിരുന്നു സതീശന്‍ തന്റെ ദക്ഷിത് എന്ന പേരിലുള്ള കടയില്‍ വിറ്റ് വന്നത്. ഏറെ സാമ്പത്തിക പ്രയാസത്തില്‍ ജീവിക്കുന്ന സതീശന് 2 പെണ്മക്കളും ഉണ്ട്. കടയില്‍ എത്തി സാധനം വാങ്ങിയിട്ട് പണം കൊടുക്കാതെ കൊണ്ടുപോകാന്‍ കട ഉടമയേ അടിച്ച് നിലത്തിടുന്നത് അസാധാരണ സംഭവമാണ്. ഈ സമയത്ത് സതീശനെ ആക്രമിയില്‍ നിന്നും രക്ഷിക്കാനും ആരും ഓടിവന്നതായി വീഡിയോയില്‍ കാണുന്നില്ല. ഒരു ടൗണില്‍ പട്ടാപകല്‍ നടന്ന ഈ സംഭവത്തില്‍ ആരും ഇടപെടാതിരുന്നത് ഭയപ്പാട് കൊണ്ടാണ് എന്നാണ് ലഭ്യമായ വിവരം.

സംഭവത്തിന്റെ വീഡിയോ കാണാം,