ആതിരയുടെ മരണം, ശക്തമായ നടപടിക്ക് ഒരുങ്ങി പോലീസ്

കോട്ടയം. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ സാധിക്കുമെന്ന് പോലീസ്. കേസില്‍ സൈബര്‍ തെളിവുകള്‍ കണ്ടെത്തുന്നതിലും അത് കോടതിയെ ബോധ്യപ്പെടുത്തുന്നതും പ്രധാനമാണ്. കേസില്‍ പ്രതിയായ അരുണിനെതിരെ ഐപിസി 306 വകുപ്പ് ചുമത്തുവാന്‍ സധിക്കുമെന്നാണ് പോലീസ് പറയുന്നത്. അരുണ്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച സ്‌ക്രീന്‍ ഷോട്ട്.

ഐപി വിലാസം എന്നിവ കേസില്‍ പ്രധാന തെളിവാണ്. യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ പേജിലാണ് പ്രസിദ്ധീകരിച്ചതെന്നതിനാല്‍ കമ്പനിയുടെ സഹായം പോലീസിന് ആവശ്യമാണ്. കമ്പനിക്ക് ്‌പേക്ഷ കൊടുത്താല്‍ വിവരങ്ങള്‍ തരും. എസ്പി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനാണ് ഇതിനായി ആപേക്ഷ നല്‍കേണ്ടത്.

സമൂഹ മാധ്യമത്തിലൂടെയുള്ള ശല്യപ്പെടുത്തല്‍ മാത്രമാണെങ്കില്‍ കേസെടുക്കാന്‍ പരിമിതിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു വ്യക്തിയുടെ ചിത്രം അനുവാദമില്ലാതെ മറ്റൊരാള്‍ പ്രസിദ്ധീകരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെങ്കിലും ഇപ്പോള്‍ കേസെടുക്കാന്‍ കഴിയാറായില്ല. സൈബര്‍ മേഖലയിലെ സ്വകാര്യത സംരക്ഷിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ക്കായി കേന്ദ്രം കൊണ്ടുവരുന്ന ബില്‍ പാസായാലേ ശക്തമായ നടപടി സാധ്യമാകൂ എന്ന് പൊലീസ് പറയുന്നു.