തണ്ടപ്പേർ അനുവദിക്കുന്നതിന്റെ നടപടി വേഗത്തിലാൻ കൈക്കൂലി, വില്ലേജ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പാലക്കാട് : വസ്തുവിന്റെ തണ്ടപ്പേർ അനുവദിക്കുന്നതിന്റെ നടപടി വേഗത്തിലാക്കുന്നതിന് യുവാവിനോട് കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പാലക്കാട് തരൂർ വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ബിഎം കുമാറിനെയും കേരളശ്ശേരി വില്ലേജിലെ വില്ലേജ് അസിസ്റ്റന്റ് പിയു ഫാറൂഖിനെയുമാണ് സസ്‌പെൻഡ് ചെയ്തതാണ്.

പാലക്കാട് ജില്ലാ കളക്ടറുടെതാണ് ഉത്തരവ്. പാലക്കാട് തരൂർ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ബിഎം കുമാറിനെ കഴിഞ്ഞ ദിവസമാണ് കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തത്. കുരുത്തിതോട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കുമാറിനെ പിടികൂടിയത്.

ഗുരുതര സാമ്പത്തിക ക്രമക്കേടും കൃത്യവിലോപവും നടത്തിയതിനാണ് പിയു ഫാറൂഖിനെതിരെ നടപടി എടുത്തതെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു. വില്ലേജ് ഓഫീസിൽ നികുതിയിനത്തിലും മറ്റുമായി ലഭിച്ച തുക സർക്കാരിലേക്ക് അടയ്‌ക്കുന്നതിൽ ഇയാൾ ക്രമക്കേട് കാട്ടിയിരുന്നു.