സഹോദരന്‍ ഫോണ്‍ നല്‍കിയില്ല; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം. വീടിന്റെ ജനല്‍ കമ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശി ചിത്രയുടെ മകള്‍ അശ്വതിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ വീടിന്റെ ജനല്‍ കമ്പിയില്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സഹോദരനുമായി അശ്വതി വഴക്കിട്ടിരുന്നു.

മൊബൈല്‍ ഫോണിന് വേണ്ടിയാണ് ഇരുവരും വഴക്കിട്ടത്. തുടര്‍ന്ന് അശ്വതി മുറിയില്‍ പോയി കതകടച്ചു. പിന്നീട് അശ്വതി പുറത്തേക്ക് വരാതിരുന്നതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കും മുമ്പ് അശ്വതി മരിച്ചിരുന്നു.