‘അഡൽസൊള്ളി’ അശ്ലീല സിനിമയുടെ സംവിധായിക ലക്ഷ്മി ദീപ്തക്കും, ഒടിടി പ്ലാറ്റ്ഫോമായ എസ്മക്കുമെതിരെ കേസ്

തിരുവനന്തപുരം. ‘അഡൽസൊള്ളി’ അശ്ലീല സിനിമയിൽ കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ കേസ് എടുത്ത് പോലീസ്. അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ എസ്മ, സംവിധായിക ലക്ഷ്മി ദീപ്ത എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

താൻ അഭിനയിച്ച അശ്ലീല ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ആദ്യം രംഗത്ത് വരുകയായിരുന്നു. തുടർന്നാണ് അതെ ചിത്രത്തിൽ അക്ഷരം പോലുമറിയാത്ത തന്നെ അഗ്രിമെന്റിൽ ഒപ്പിടുവിച്ച് കബളിപ്പിച്ച് അഭിനയിപ്പിച്ച് ചതിച്ചതായി പറഞ്ഞു യുവതി രംഗത്ത് വരുന്നത്. യുവാവിന്റെ പരാതിയിൽ മാത്രമാണ് പോലീസ് ഇതുവരെ കേസെടുക്കാൻ തയ്യാറായത്. അതും പച്ചയായ നീല ചിത്ര നിർമ്മാണം നടന്ന ആസൂത്രിത സംഭവത്തിൽ ഗുരുതരമല്ലാത്ത വകുപ്പുകൾ ചുമത്തിയാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ കേസ് എടുത്തിരിക്കുന്നത്.

സാധാരണ ചിത്രമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചുവെന്ന് ഇരുപത്തിയാറുകാരൻ ന്യൂസ്പ ചാനലുകളോടെ പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് സീരിയൽ രംഗത്ത് അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഇരുപത്തിയാറുകാരന്‍ പരാതി നല്‍കിയത്. താൻ അഭിനയിച്ച എസ്മ സീരീസിന്‍റെ ചിത്രം അശ്ലീല ഉള്ളടക്കമുള്ളതാണെന്നും അതിന്‍റെ റിലീസ് തടയണമെന്നുമാണ് പരാതീയിൽ പറഞ്ഞിരുന്നത്. തന്നെ കൂടാതെ മൂന്ന് പേർക്ക് കൂടി പരാതിയുണ്ടെന്നും 20,000 രൂപ കൈപ്പറ്റിയിരുന്നുവെന്നും യുവാവ് പറഞ്ഞിട്ടുണ്ട്. യുവാവിന്‍റെ പരാതിക്ക് പിന്നാലെയാണ് പരാതിക്കാരൻ എഗ്രിമെന്‍റ് വായിച്ച് ഒപ്പിടുന്ന വീഡിയോ അണിയറക്കാര്‍ പുറത്ത് വിട്ട സംഭവും ഉണ്ടായിട്ടുണ്ട്.

സീരീസിനെതിരെ ആരോപണം ഉന്നയിച്ച നടനായി അഭിനയിച്ച യുവാവും ഒപ്പം അഭിനയിച്ച യുവതിയും സംവിധായികയ്ക്കും അണിയറ പ്രവർത്തകനും ഒപ്പം നിന്ന് കരാറില്‍ ധാരണയാക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 90 ശതമാനം നഗ്നത പ്രദർശിപ്പിക്കുന്ന പ്രോജക്ട് ആണെന്നും അഡൽറ്റ്‌സ് ഒൺലി പ്ലാറ്റ്ഫോമിൽ ആണ് സീരീസ് റിലീസ് ചെയ്യുന്നത് എന്നും ഇക്കാര്യങ്ങൾ എല്ലാം നേരത്തെ പറഞ്ഞിരുന്നോ എന്നുള്ള ചോദ്യത്തിന് നടനും നടിയും പറഞ്ഞിരുന്നു എന്ന് സമ്മതിക്കുന്നതായി മുൻകൂട്ടി ആസൂത്രിതമായി സ്വയ രക്ഷക്കായി തയ്യാറാക്കി വെച്ചതുമായ വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.

അശ്ലീല ചിത്രമാണെന്ന് യുവാവിനെ അറിയിച്ചിരുന്നുവെന്നും ഓഡിഷനിലൂടെയാണ് നടനെ തെരഞ്ഞെടുത്തതെന്നുമാണ് ഇക്കാര്യത്തിൽ സംവിധായിക ലക്ഷ്മി ദീപ്ത നൽകുന്ന ന്യായ വാദം. സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ ഇതുവരെ പോലീസ് കേസ് എടുത്തിട്ടില്ല. യുവതിയുടെ പരാതി വാങ്ങിവെച്ച് സൈബർ പോലീസ് യുവതിയെ മുന്നിലിരുത്തി അവരുടെ നഗ്‌നത നിറഞ്ഞ വീഡിയോ കണ്ട ഗുരുതര ആരോപണവും ഉയർന്നിരിക്കുകയാണ്. രാഷ്ട്രീയ ഉന്നതങ്ങളിൽ സംവിധായികക്കും, ഓ ടി ടി പ്ലാറ്റ്ഫോമിനും ഉള്ള ബന്ധങ്ങൾ മൂലം യുവതിയുടെ പരാതിയിൽ കേസെടുക്കുക ഉണ്ടായില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.