സുകുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ മക്കളെല്ലാം ഒരു വീട്ടിൽ കഴിഞ്ഞേനെ- മല്ലിക

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലിക സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ സീരിയൽ മേഖലയിലും സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ കുടുംബത്തെക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാവുന്നത്. സുകുമാരൻ ജീവിച്ചിരുന്നെങ്കിൽ പൃഥിരാജും ഇന്ദ്രജിത്തും ഒരു വീട്ടിൽ‌ താമസിച്ചേനെ എന്നാണ് മല്ലിക പറയുന്നത്.

സുകുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ പലയിടത്തുള്ള താമസം ഉണ്ടാവില്ലായിരുന്നു. എല്ലാവരും കൂടെ ഒന്നിച്ച് നിൽക്കത്തേ ഉള്ളൂ. അതെനിക്ക് നല്ല ഉറപ്പാണ്. ആൺപിള്ളേർ അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കണമെന്ന് പറയും. എന്നു വിചാരിച്ച് ഇവർ എങ്ങും പോവാതെ വീട്ടിൽ ഇരിക്കണം എന്നല്ല, പക്ഷെ സുകുവേട്ടൻ ഉണ്ടെങ്കിൽ പറഞ്ഞേനെ എന്തിനാടാ ഇങ്ങനെ പല സ്ഥലത്തായി നിൽക്കുന്നത്. അച്ഛൻ ഇഷ്ടം തുറന്ന് പറയും. അമ്മമാർ അത് തുറന്ന് പറയത്തില്ല. പേടിയാ, കാരണം പണ്ടേ നമ്മുടെ നാട്ടിൽ അമ്മായിമ്മമാർ പിശകാണ് എന്ന ചൊല്ലുണ്ട്. അമ്മായിഅപ്പനെ പറയത്തേ ഇല്ല. അത്കൊണ്ട് ഞാനത് പറയില്ല

എനിക്ക് കിട്ടിയ വരദാനമാണ് സുകുമാരൻ എന്ന വ്യക്തി എന്നെ കല്യാണം കഴിച്ചത്. കാരണം ഒരുപാട് വിഷമങ്ങളിലൂടെ കടന്ന് പോയി. ഞാനറിയാത്ത തെറ്റുകളിലൂടെ. എന്നിട്ടും ഞാനൊരക്ഷരം പറഞ്ഞിട്ടില്ല. പക്ഷെ അന്ന് കുറ്റപ്പെടുത്തിയ 70 ശതമാനം ആൾക്കാരും ശകലം ദൈവാദീനം ഉണ്ട് എന്ന് പറഞ്ഞു. അവിടെ നിന്ന് സുകുമാരൻ എന്ന വ്യക്തി എന്നെ രക്ഷപ്പെടുത്തിയത് വലിയ രക്ഷപ്പെടുത്തൽ ആയിരുന്നു. പിന്നീടങ്ങോട്ട് ഒന്നിനും ഞാൻ ദുഖിച്ചിട്ടില്ല, അദ്ദേഹം വാങ്ങിച്ച സ്വത്തുക്കൾ കൂടുതലും എന്റെ പേരിൽ വാങ്ങിച്ചു’ ആൺപിള്ളേരാണ് രണ്ട് പേരും കെട്ടി രണ്ട് വഴിക്ക് പോവും എന്ന് പറഞ്ഞിരുന്നു,