ബ്രിട്ടന്റ രാജാവായി ചാൾസ് മൂന്നാമൻ, കിരീടധാരണം പൂർത്തിയായി

ലണ്ടന്‍. ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങുകള്‍ ബ്രിട്ടണില്‍ പൂര്‍ത്തിയായി. ഇന്ത്യന്‍ സമയം 3.30നാണ് ചടങ്ങുകള്‍ തുടങ്ങിയത്. ചടങ്ങില്‍ രാജ്ഞിയായി കമീലയുയുടെ കിരീടധാരണവും നടന്നു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തിലാണ് ചടങ്ങുകല്‍ നടന്നത്. 70 വര്‍ഷത്തിന് ശേഷം നടക്കുന്ന ചടങ്ങായതിനാല്‍ ബ്രിട്ടണില്‍ വലിയ ആഘോഷമാണ് സംഘടിപ്പിച്ചിരുന്നത്.

കഴിഞ്ഞ സെപ്തംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്നാണ് മൂത്തമകനായ ചാള്‍സ് രാജവാകുന്നത്. രാജ്ഞിയുടെ മരണത്തിന് പിന്നാലെ കിരീടാവകാശിയായ ചാള്‍സ് സ്വാഭാവികമായി രാജാവായി മാറിയിരുന്നു. സെപ്തംബര്‍ 10ന് ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ വച്ച് ചാള്‍സ് മൂന്നാമന്‍ ഔദ്യോഗികമായി അധികാരമേറ്റിരുന്നു.

രാജ്ഞിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലും ഒരുക്കങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്നതിനാലുമാണ് കിരീടധാരണ ചടങ്ങ് മേയില്‍ നടത്താന്‍ നിശ്ചയിച്ചത്. 1952 ഫെബ്രുവരി 6ന് പിതാവ് ജോര്‍ജ് ആറാമന്‍ മരിച്ചതോടെ രാജ്ഞിയായ എലിസബത്തിന്റെ കിരീടധാരണം നടന്നത്.