കെ എസ് യു പ്രവര്‍ത്തകരെ മര്‍ദിച്ച ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ. ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബസിന് മുന്നില്‍ ചാടിയവരെ പോലീസ് തടയുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. യൂണിഫോമിലുള്ള പോലീസുകാര്‍ തടയുന്നതാണ് ശ്രദ്ധയില്‍ പെട്ടതെന്നും മുഖ്യമന്ത്രി. അതേസമയം കൂടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വളരെ മുന്നിലായിരുന്നു.

ഇന്നലെ വൈകിട്ട് നാലിന് നവകേരള ബസ് ജനറല്‍ ആശുപത്രിക്ക് സമീപത്ത് എത്തിയപ്പോഴായിരുന്നു സംഭവം. കെ എസ് യു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇവരെ പിടിച്ചുമാറ്റി.

തുടര്‍ന്ന് പിന്നാലെ എത്തിയ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. ഗണ്‍മാന്റെ അടിയേറ്റ് കെ എസ് യു ജില്ലാ പ്രസിഡന്റ് എഡി തോമസിന്റെ തല പൊട്ടി. ഇരുവരെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കിയില്‍ മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചതും ഇതേ ഉദ്യോഗസ്ഥനാണെന്നാണ് ആരോപണം.