15 പിഎഫ്ഐ കാർക്ക് ലുക്കൗട്ട് നോട്ടീസ്, ലിസ്റ്റിൽ ഒന്നാം സ്ഥാനം കേരളത്തിന്

എൻ ഐ എ 15ഓളം പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കും പ്രവർത്തകർക്കും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട പ്രതികളും പാലക്കാട് ശ്രീനിവാസൻ കൊലകേസിലെ ബാക്കി പ്രതികളും, ജോസഫ് മാഷിന്റെ കൈവെട്ട് കേസിലെ അവശേഷിക്കുന്ന പ്രതിയും തെലുങ്കാനയിലെ ഭീകര വാദ കേസ് പ്രതികളും ഇതിൽ പെടുന്നു.

ശ്രീനിവാസൻ കൊലക്കേസിൽ നിർണായകമായ വിവരങ്ങളും എൻഐഎ പങ്കുവെക്കുന്നുണ്ട്. തിരിച്ചറിയാനാകാത്ത ഒരു പ്രതിയുടെ സിസിടിവി ദ്യശ്യങ്ങളിലുള്ള വിവരങ്ങളും പങ്കിട്ടിട്ടുണ്ട്. എന്നാൽ പ്രതിയെ തിരിച്ചറിയാനായിട്ടില്ല. എൻഐഎ കേസ് ഏറ്റെടുത്തതോടെയാണ് ഇതിനകത്തെ തീവ്രവാദ ബന്ധം മനസിലാകുന്നത്. ഒരു സംസ്ഥാനത്തെ ഇത്രയധികം പേർക്ക് ഒരുമിച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് രാജ്യത്ത് തന്നെ ആദ്യമായിരിക്കും.

പാലക്കാട്ട് ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പങ്കുള്ള ഭീകരര്‍ പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് മന്‍സൂര്‍, കൂറ്റനാട് സ്വദേശി ഷാഹുല്‍ ഹമീദ്, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി, എറണാകുളം ആലങ്ങാട് സ്വദേശി മുഹമ്മദ് യാസിര്‍, മലപ്പുറം കൊളത്തൂര്‍ സ്വദേശി ഷഫീക് പി,എറണാകുളം കുന്നത്തുനാട് സ്വദേശി റഫീക് എം.എസ് എന്നിവരാണ് പട്ടികയിലുള്ളവര്‍. പ്രതികളെപ്പറ്റി വിവരം ലഭിക്കുന്നവര്‍ +91-9497715294 എന്ന നമ്പറില്‍ വിവരം കൈമാറണമെന്നും അറിയിച്ചിട്ടുണ്ട്.

ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ പ്രതിയും പിഎഫ്‌ഐ ഭീകരനുമായ എറണാകുളം അശമന്നൂര്‍ നൂലേലി സ്വദേശി സവാദിനായും എന്‍ഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സവാദിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. പ്രതിയെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും.