ഇന്ത്യക്ക് പ്രകോപനവുമായി ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കയിലേക്ക്

ചാരക്കപ്പൽ ഇന്ത്യയുടെ തൊട്ട് അടുത്ത് ശ്രീലങ്കയിലേക്ക് കുതിക്കുകയാണ്. ഇന്ത്യയുടെ എല്ലാ മുന്നറിയിപ്പും ചൈന തള്ളി. ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കയിലേക്ക് കുതിക്കുമ്പോൾ അപകടത്തിൽ ആകുന്നത് ഇന്ത്യയുടെ സാറ്റലൈറ്റ് ഉപഗ്രഹങ്ങളുടെ സിഗ്നലുകളും അതിന്റെ സുരക്ഷയുമാണെന്നാണ് നിരീക്ഷകർ പറയുന്നത്. ശ്രീലങ്കയിൽ ചൈനയുടെ സഹായത്തോടെ നിർമിച്ച ഹംബൻതോട്ട തുറമുഖത്തേക്കാണ് കപ്പൽ എത്തുന്നത്. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പൽ ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് ഹംബൻതോട്ടയിൽ എത്തുന്നത്.

ഇന്ത്യയുടെ എല്ലാ ഉപഗ്രഹ നീക്കവും ചൈന ചോർത്തുമോ എന്നാണ്‌ ആശങ്ക. അനേകായിരം കിലോമീറ്റർ ഉയരത്തിൽ ബഹിരാകാശത്ത് എവിടെയൊക്കെയാണ്‌ ഇന്ത്യൻ ഉപഗ്രഹങ്ങൾ എന്നും ഇന്ത്യൻ ചാര ഉപഗ്രഹങ്ങൾ ഇതിൽ ഏതൊക്കെ എന്നും ചൈനക്ക് മനസിലാക്കാൻ ആയാൽ അത് സുരക്ഷാ വീഴ്ച്ച ആയിരിക്കും . ബഹിരാകാശത്ത് ഇന്ത്യൻ ഉപഗ്രഹങ്ങളേ തകർക്കാൻ തന്നെ ചൈന തുനിഞ്ഞേക്കാം. അങ്ങിനെ വന്നാൽ ഇന്ത്യ ലോകത്ത് ഇന്റർനെറ്റ് പൊലും ഇല്ലാതെ ഒറ്റപ്പെട്ട് നില്ക്കുന്ന അവസ്ഥ വരും. നമ്മുടെ സൈനീക നീകത്തേ ബാധിക്കും

എന്നാൽ ഇത്തരം ഒരു സാഹചര്യം വന്നാൽ അത് മൂന്നാൽ ലോക മഹായുദ്ധം ആയിരിക്കും എന്ന് ഇന്ത്യൻ യുദ്ധ വിദഗ്രർ വീക്ഷിക്കുന്നു. അണുവായുധം ഉള്ള കാലത്തോളം ഇന്ത്യയും ചൈനയും പരസ്പരം സുരക്ഷിതരല്ല. ചൈനയേ മുച്ചൂടും നശിപ്പിക്കാൻ മാത്രം അണുവായുധ ശേഖരം ഭാരതത്തിനുണ്ട്.

കപ്പൽ 50നും 70നും ഇടയിൽ കിലോമീറ്റർ വേഗത്തിലാണ്‌ ഹംബൻതോട്ടയിലേക്ക് എത്തുന്നത്. ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 കപ്പലിനെ വളഞ്ഞ് ഇന്ത്യൻ ചാര ഉപഗ്രഹങ്ങളും ആകാസ നിരീക്ഷണവും നടക്കുന്നുണ്ട്. ഏത് സമയവും ചൈനയുമായുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ഇത് നൽകുന്ന സൂചന. ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 വന്നാൽ അത് ഇന്ത്യാ ചൈനാ ഏറ്റുമുട്ടൽ ഉണ്ടായേക്കാം എന്ന് ഭയന്ന് ശ്രീലങ്ക യാത്ര നീട്ടിവയ്ക്കണമെന്ന് ചൈനയോട് പറഞ്ഞിരുന്നു. തുടർന്ന് ഏതാനും ദിവസം ചൈന കപ്പൽ നിർത്തിയിട്ടു. ഇപ്പോൾ ശ്രീലങ്കയുടെ നിർദ്ദേശം അവഗണിച്ച് ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കയിലേക്ക് യാത്ര തുടരുകയാണ്‌. ശ്രീലങ്ക തങ്ങളുടെ തുറമുഖത്ത് അടുക്കരുത് എന്ന് പറഞ്ഞിട്ടും ചൈനീസ് ചാരക്കപ്പൽ വരുന്നു എങ്കിൽ ചൈന രണ്ടും കല്പ്പിച്ചാണ്‌. അതിനാൽ തന്നെ യുദ്ധത്തിനു തയ്യാറായി തന്നെയാണ്‌ ഭാരതത്തിന്റെ നീക്കവും. ലഡാക്കിൽ ചൈനയെ നേരിടുന്ന ഇന്ത്യക്ക് ഇപ്പോൾ ശ്രീലങ്കൻ തീരത്തും പ്രതിരോധിക്കേണ്ട അവസ്ഥയാണ്‌ വന്നിരിക്കുന്നത്. ചൈനയിൽ നിന്നും സുരക്ഷിതം എന്ന് കരുതിയ കേരളം തമിഴ്നാട്, ആന്ധ്ര, കർണ്ണാടക സ്റ്റേറ്റുകൾ എല്ലാം ഇപ്പോൾ ആശങ്കയിലാണ്‌. കേരളത്തിന്റെ സമീപത്ത് ചൈനീസ് നീക്കം വരുമ്പോൾ മലയാളിയും ഭയന്ന് തന്നെയാകണം.

ബുധനാഴ്ചയാണ് കപ്പൽ എത്തുകയെന്ന് നേരത്തേ അറിയിച്ചിരുന്നതെങ്കിലും വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ 9.30ന് എത്തുമെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. ഏഴു ദിവസത്തോളം കപ്പൽ തുറമുഖത്ത് ഉണ്ടാകും. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ചാരക്കപ്പൽ യാത്ര നീട്ടണമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം ചൈനീസ് എംബസിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ‘ചൈനയുടെ ശാസ്ത്രീയ പര്യവേക്ഷണം വിവേകത്തോടെയും ശരിയായ രീതിയിലും മനസ്സിലാക്കി, ചൈനയും ശ്രീലങ്കയും തമ്മിലുള്ള സാധാരണ കൈമാറ്റങ്ങളും സഹകരണവും തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ചില കക്ഷികളോട് അഭ്യർഥിക്കുന്നു’ എന്ന് ഇന്ത്യയുടെ പേര് പരാമർശിക്കാതെ ചൈന ഇതിന് മറുപടി നൽകി.

ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിരീക്ഷണത്തിനാണ് എത്തുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. 750 കിലോമീറ്റർ ആകാശപരിധിയിലെ സിഗ്നലുകൾ പിടിച്ചെടുക്കാൻ കഴിയുമെന്ന തിനാൽ കൂടംകുളം, കൽപാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ ചോരുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ മിക്ക പ്രദേശങ്ങളും കപ്പലിന്റെ ചാരക്കണ്ണിൽപ്പെ ടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.