24 മണിക്കൂറിനിടെ 48,661 പേര്‍ക്ക് കോവിഡ്, രാജ്യത്ത് മരണം 32,000 കടന്നു; 8,85,577 പേര്‍ക്ക്‌ രോഗമുക്തി

 രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് വ്യാപനം ഉയരുന്നു. 24 മണിക്കൂറിനിടെ 48,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 705 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 13,85,522 ആയി ഉയര്‍ന്നു. ഇതില്‍ 4,67,882 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 8,85,577 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 32063 പേരാണ് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ രോഗം ബാധിച്ചത് 9,251പേര്‍ക്കാണ്. 257പേര്‍ മരിച്ചു. 3,66,368പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 1,45,481പേര്‍ ചികിത്സയിലാണ്. 2,07,194പേര്‍ രോഗമുക്തരായി.