റോസ് ഫ്രോക്കിട്ട് ശ്രീനിവസനൊപ്പം ആരാധ്യയുടെ പിറന്നാളാഘോഷം, അച്ഛനും അമ്മയും എന്തിയേ എന്ന് ആരാധകർ

മലയാളികളുടെ പ്രീയ താരപുത്രനാണ് ധ്യാൻ ശ്രീനിവാസൻ. നടനായും സംവിധായകനായും തിളങ്ങുന്ന താരത്തിന്റെ മകളായ ആരാധ്യയുടെ പിറന്നാളാഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റോസ് ഫ്രോക്കിട്ട് മാളാഖയെപ്പോലെയാണ് ആരാധ്യയെ ചിത്രത്തിൽ കാണുന്നത്. ശ്രീനിവാസനും ഭാര്യ വിമലയ്ക്കും ഒപ്പമാണ് ഈ കുഞ്ഞ് താരപുത്രി ആദ്യ പിറന്നാൾ ആഘോഷിച്ചത്. ബലൂണുകള്‍ കൊണ്ടുള്ള അലങ്കാരവും, കേക്കും കപ്പ്‌കേക്കുകളുമൊക്കെയായി ഗംഭീരമായിട്ടാണ് ആരാധ്യയുടെ ആദ്യ പിറന്നാള്‍ ആഘോഷമാക്കിയത്.

.സാധാരണയായി ഭാര്യയുടെയോ മകളുടെയോ ചിത്രങ്ങളൊന്നും പുറത്തുവിടാറില്ല ധ്യാന്‍. അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതാദ്യമായാണ് ഈ താരപുത്രിയുടെ ഫോട്ടോ പുറത്തുവരുന്നത്. . മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴും എല്ലാവരും തിരക്കിയത് ധ്യാനും അര്‍പ്പിതയും എവിടെയെന്നായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയ്‌ക്കൊപ്പമായാണോ കൊച്ചുമകളുടെ ആഘോഷമെന്നായിരുന്നു ആരാധകരുടെ ചോദ്യം.

2017 ഏപ്രിലിലാണ് കോട്ടയം സ്വദേശിനിയായ അര്‍പിതയെ ധ്യാന്‍ വിവാഹം കഴിച്ചത്. പ്രമയ വിവാഹമായിരുന്നു ഇരുവരുടേതും.
ധ്യാനിന്റെതായി പുറത്തു വരാന്‍ പോകുന്നത് പൊളി ഷെട്ടി തിരക്കഥ എഴുതി അഭിനയിച്ച തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഏജന്റ് സായി ശ്രീനിവാസ ആത്രേയ എന്ന ചിത്രത്തിന്റെ റീമേക്കാണ്.