മൂന്നാംഘട്ടത്തില്‍ കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രഖ്യാപനങ്ങള്‍

20 ലക്ഷം കോടിയുടെ സാമ്ബത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനം ആരംഭിച്ചു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രഖ്യാപനമാണ് മൂന്നാംഘട്ടത്തിലേത്. ഇന്ത്യയിലെ കര്‍ഷര്‍ക്കായി 11 ഉത്തേജന പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതില്‍ എട്ടെണ്ണം ചരക്കുനീക്കവും സംഭരണവുമായി ബന്ധപ്പെട്ടതും(അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ളവ) മൂന്നെണ്ണം ഭരണനിര്‍വഹണമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

കാര്‍ഷികമേഖലക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കും. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ്​ ഈ തുക. ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങള്‍ക്ക്​ 10,000 കോടിയും അനുവദിക്കും. കാര്‍ഷിക മേഖലക്കായി ഒരുലക്ഷം കോടി വകയിരുത്തുന്നത്​ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കാന്‍ തയാറെടുക്കുന്ന സ്വകാര്യ കമ്ബനികള്‍ക്കും സ്​റ്റാര്‍ട്ട്​ അപ്പുകള്‍ക്കും ഉത്തേജനമാകും.