തൊമ്മന്‍കുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മരിച്ചു, ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

ഇടുക്കി. തൊമ്മന്‍കുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങി മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും പുഴയില്‍ കുളിക്കാനായി എത്തിയത്. അപകടത്തില്‍ ബ്ലസന്‍ സാജന്‍, മോസിസ് ഐസക്ക് എന്നിവരാണ് മരിച്ചത്. മരിച്ച ഇരുവരും കുടുംബസുഹൃത്തുക്കളാണ്. ക്രിസ്മസ് ദിനത്തില്‍ ഇരുവരും കുടുംബങ്ങള്‍ക്കൊപ്പമാണ് തൊമ്മന്‍കുത്തിലെത്തിയത്.

വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ഇവര്‍ കടവില്‍ കുളിക്കാനായി എത്തിയത്. അതേസമയം ഒരു പെണ്‍കുട്ടിയും രണ്ടു പേരുമാണ് പുഴയിലിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്ന് പേരും കയത്തില്‍ അകപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

പിന്നീട് നടത്തിയ തിരച്ചിലില് മരിച്ച ഇരുവരെയും കണ്ടെത്തുകയായിരുന്നു. രണ്ട് പേരുടെയും മൃതദേആശുപത്രിയിലേക്ക് മാറ്റി.