ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം, തൊഴിലാളി മരിച്ചു

ഇടുക്കി : ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാർ സ്വദേശിനിയായ പരിമളമാണ് മരിച്ചത്. ചിന്നക്കനാലിലെ പണ്ണിയാർ എസ്റ്റേറ്റ് മേഖലയിലായിരുന്നു അപകടം. ഇന്ന് രാവിലെയാണ് സംഭവം.

ആറ് കാട്ടാനകൾ ഉൾപ്പെടുന്ന കൂട്ടമാണ് തോട്ടം മേഖലയിൽ ഇറങ്ങിയത്. പരിക്കേറ്റ പരിമളത്തെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് പരിമളത്തെ കാട്ടാന ആക്രമിച്ചത്.

അതേസമയം, കഴിഞ്ഞ ദിവസവും മൂന്നാറിൽ പടയപ്പ ഇറങ്ങി ആക്രമണം നടത്തിയിരുന്നു. കന്നിമല എസ്റ്റേറ്റിൽ ലോവർ ഡിവിഷനിലാണ് പടയപ്പ ഇറങ്ങിയത്. അർദ്ധരാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കൃഷികൾ നശിപ്പിച്ചു.