കമ്മ്യൂണിസം എന്താണെന്ന് കമ്യൂണിസ്റ്റുകാർക്ക് പോലും അറിയില്ല – സാധിക വേണുഗോപാൽ.

കൊച്ചി. കമ്മ്യൂണിസം എന്താണെന്ന് കമ്യൂണിസ്റ്റുകാർക്ക് പോലും അറിയില്ലെന്ന് സിനിമാ താരം സാധിക വേണുഗോപാൽ. നാം ഇന്ന് കടന്ന് പോകുന്നത് അത്തരത്തിലോരു അവസ്ഥയിലൂടെയാണ്. കേരളത്തെ പ്രളയം ബാധിച്ച സമയങ്ങളിലാണ് താൻ ഇക്കാര്യം തിരിച്ചറിഞ്ഞതെന്നാണ് സാധിക ഒരു ഓൺലൈൻ ചാനലിനോട് പറഞ്ഞിരിക്കുന്നത്.

പ്രളയം മൂലം ദുരിതം അനുഭവിക്കന്നവർക്കായി കൊണ്ട് വന്ന പല സാധനങ്ങളും ആളുകൾക്ക് എത്തിക്കാതെ സ്വന്തം വീടുകളിലേക്ക് നേതാക്കാന്മാർ കൊണ്ട് പോകുന്നത് താൻ നേരിൽ കണ്ടിട്ടുണ്ടെന്നാണ് സാധിക പറഞ്ഞിരിക്കുന്നത്. ക്യാമ്പുകളിലെത്തുന്ന സാധനങ്ങൾ എത്തിയിരുന്നത് മറ്റു ഗോഡൗണുകലിലേക്കും, ആവശ്യമില്ലാത്ത ആളുകളിലേക്കും ആയിരുന്നു – സാധിക പറയുന്നു. നേതാക്കൾ
സ്വന്തം പാർട്ടിയോട് കാണിക്കുന്നത് നീതികേടാണ് – സാധിക പറഞ്ഞു.

രാഷ്‌ട്രീയ കാര്യങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിക്കുമ്പോൾ വിമർശനങ്ങൾ നേരിടാറുണ്ട്. ആ വിമർശനങ്ങളെ കാര്യമാക്കുന്നില്ല. ഇന്ത്യക്കാരിയെന്നതിൽ താൻ അഭിമാനിക്കുന്നു. ജനശ്രദ്ധ നേടുന്നതിന് വേണ്ടി മാത്രം ചിലർ ദേശീയ വിഷയങ്ങൾ ചർച്ചയ്‌ക്കെടുക്കുമ്പോൾ പ്രതികരിച്ചു പോകുന്നതാണ്. ഇന്ത്യ എന്നത് രാഷ്‌ട്രീയപരമായി കാണേണ്ട ഒന്ന് അല്ല. ദേശത്തോടുള്ള സ്‌നേഹമാന് വേണ്ടതെന്നും സാധിക പറഞ്ഞു.