അച്ഛൻ മുസ്ലീം, അമ്മ ഹിന്ദു, ഞാൻ അമ്പലത്തിലും പോവും- ഇനിയ

മലയാളം, തമിഴ്, കന്നട ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത തെന്നിന്ത്യൻ നടിയാണ് ഇനിയ, മലയാളത്തിലും തമിഴിലും കന്നടയിലും സാന്നിധ്യം അറിയിച്ച തിരുവന്തപുരം സ്വദേശിനിയായ ഇനിയ ഇതിനകം മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള ടെലിവിഷൻ പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്ക് കടന്നുവന്നത്.

ഇപ്പോളിതാ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പറയുകയാണ് ഇനിയ, പ്രണയിക്കാൻ വീട്ടിൽ എല്ലാ വിധ സ്വാതന്ത്രവും നൽകിയിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അച്ഛൻ മുസ്ലീമും അമ്മ ഹിന്ദുവും. വീട്ടിൽ മുസ്ലീം ആചാരങ്ങൾ പ്രകാരമുള്ള ആഘോഷങ്ങളും നടക്കാറുണ്ട്. ഞാൻ പള്ളിയിലും പോവും അമ്പലത്തിലും പോകും. വീട്ടിൽ വിളക്ക് കത്തിക്കാറും ഉണ്ട്.

പ്രണയിക്കാനുള്ള എല്ലാ സ്വാതന്ത്രവും ഉണ്ടെങ്കിലും സമയമില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. പറ്റിയ ആളെ കിട്ടിയിട്ടില്ല. മിക്കവാറും അച്ഛനും അമ്മയും അധികം വൈകാതെ എന്നെ ലോക്ക് ചെയ്യും എന്നാണ് കരുതുന്നത്. സീരിയസ് ആയ പ്രണയം ഒന്നും ഇതുവരെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.

എന്റെ ആദ്യത്തെ പ്രണയം പതിമൂന്നാം വയസ്സിൽ ആയിരുന്നു. സീരിയസ് ആയിരുന്ന ബന്ധം ഒന്നും ആയിരുന്നില്ല, എന്നാലും ആ പ്രണയമാണ് ഇപ്പോഴും ഓർമിയ്ക്കുന്നത്. ഞാൻ അഭിനയത്തിലേക്ക് വരുന്ന സമയത്തായിരുന്നു ആ പ്രണയം. അവർക്ക് അഭിനയത്തോട് താത്പര്യം ഉണ്ടായിരുന്നില്ല, അവരുടെ വീട്ടുകാർക്കും അത് ഇഷ്ടമല്ല, അതോടെ വിട്ടു. കല്യാണം കഴിക്കുകയാണെങ്കിൽ ഷാഹിദ് കപൂറിനെ പോലെ ഒരാളെ കല്യാണം കഴിക്കണം എന്നാണ് എന്റെ ആഗ്രഹം. ചെറുപ്പത്തിലേ തോന്നിയ ക്രഷ് ആണ്. ഇപ്പോഴും അത് അങ്ങനെ തന്നെയുണ്ട്. എന്നാൽ അത് പോലെ ഒരാളെ ജീവിതത്തിൽ കണ്ടിട്ടില്ല, കണ്ട് മുട്ടാൻ വേണ്ടി ശ്രമിച്ചിട്ടും ഇല്ല