ഈസ്താംബൂളില്‍ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അങ്കാറ. തുര്‍ക്കിയിലെ ഈസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 36 ഓളം പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. ഈസ്താംബൂളിലെ ടാക്‌സി സ്‌ക്വയറിലാണ് സ്‌ഫോടനം ഉണ്ടായത്. ചാവേറാക്രമണം ആണെന്നാണ് സംശയം. സംഭവത്തില്‍ തുര്‍ക്കി സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം സ്‌ഫോടനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രാദേശിക സമയം വൈകിട്ട് 4.20 ഓടെയാണ് സ്‌ഫോടനം നട്‌നത്. ചരിത്ര പ്രാധാന്യമുള്ള ടാക്‌സി സ്‌ക്വയര്‍ തിരക്കേറിയ പ്രദേശമാണ്. സ്‌ഫോടനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.