എളുപ്പത്തിൽ ലൈസൻസ് എടുക്കാമെന്ന് ആരും കരുതണ്ട, പരീക്ഷ കടുക്കും, മാറ്റങ്ങൾ ഇങ്ങനെ

തിരുവനന്തപുരം : അപകടങ്ങൾ പതിവാകുന്നു സാഹചര്യത്തിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിയിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ. ലേണേഴ്സ് ടെസ്റ്റിൽ വലിയ രീതിയിൽ മാറ്റമുണ്ടാകുമെന്നാണ് മന്ത്രി അറിയിച്ചത്.

ഇപ്പോൾ 20 ചോദ്യങ്ങളാണ് ഉള്ളത്. എന്നാൽ ഇത് 30 ആക്കി ഉയർത്തും. 25 എണ്ണത്തിന് ശരിയുത്തരം എഴുതിയാൽ മാത്രമാണ് പരീക്ഷ പാസാകൂ. ഇതോടൊപ്പം ഒരു ദിവസം 20ൽ കൂടുതൽ ലൈസൻസ് ഓഫീസിൽ നിന്ന് അനുവദിക്കരുതെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം.

ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരുത്തും. എല്ലാ കാര്യങ്ങളും ക്യാമറയിൽ പകർത്തും. സംസ്ഥാനത്ത് നാലര ലക്ഷം ലൈസൻസും ആർസി ബുക്കും വിതരണം ചെയ്യാനുണ്ട്. ‘ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥർ മോശമായ ഭാഷ പ്രയോഗിക്കരുത്. കുട്ടികളോടും സ്ത്രീകളോടും വളരെ മാന്യമായി ഇടപെടണം. എല്ലാം ക്യാമറയിൽ റെക്കോഡ് ചെയ്യും. പരത്തി ഉണ്ടായാൽ ദൃശ്യങ്ങൾ പരിശോധിച്ച് നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.